ശരീര ഭാരത്തിൽ സെഞ്ചുറി അടിച്ച് ട്രംപ്; അമിത ഭാരത്തിന്‍റെ വക്കില്ലെന്ന് ഡോക്റ്റർമാർ

ഡോക്റ്റർ ഷോൺ ബാർബബെല്ലയുടെ റിപ്പോർട്ട് പ്രകാരം ഡോണൾഡ് ട്രംപിന് 238 പൗണ്ട്സ് ( ഏകദേശം 108 കിലോഗ്രാം) ശരീരഭാരമുണ്ടെന്നാണ്
donald trump body weight annual health checkup

ഡോണൾഡ് ട്രംപ്

Updated on

വാഷിങ്ടൺ: അടുത്തിടെ വൈദ‍്യപരിശോധനയ്ക്ക് വിധേയനായതോടെ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ശരീര ഭാരം എത്രയാണെന്ന കാര‍്യം പുറത്തുവന്നിരിക്കുകയാണ്.

ഡോക്റ്റർ ഷോൺ ബാർബബെല്ലയുടെ റിപ്പോർട്ട് പ്രകാരം ഡോണൾഡ് ട്രംപിന് 238 പൗണ്ട്സ് ( ഏകദേശം 108 കിലോഗ്രാം) ശരീരഭാരമുണ്ടെന്നാണ്. ഏപ്രിൽ 2025ലാണ് ട്രംപ് മുൻപ് വൈദ‍്യപരിശോധനയ്ക്ക് വിധേയനായത്.

ഇതിനിടെ 5 കിലോ ഗ്രാം ഭാരം ട്രംപിന് കൂടിയിട്ടുണ്ട്. ആറടി മൂന്ന് ഇഞ്ച് ഉയരമുള്ള ട്രംപിന് 29.7 ആണ് ബോഡി മാസ് ഇൻഡക്സ്. ബോഡി മാസ് ഇൻഡക്സ് 30 ആയാൽ ഡോക്റ്റർമാർ അമിതഭാരമായി കണക്കാക്കും.

ശരീരഭാരം കുറയ്ക്കുന്നതിന് ട്രംപിന് മാർഗനിർദേശം നൽകിയെന്നാണ് വിവരം. സിടി സ്കാനും കാൻസർ പരിശോധന അടക്കം 22 ടെസ്റ്റുകളാണ് ട്രംപ് കഴിഞ്ഞ ദിവസം ചെയ്തത്. ട്രംപ് പൂർണ ആരോഗ‍്യവാനാണെന്നും പ്രസിഡന്‍റ് സ്ഥാനം വഹിക്കാൻ യോഗ‍്യനാണെന്നും ഡോക്റ്റർ ഷോൺ ബാർബബെല്ല പറ‍യുന്നു.

logo
Metro Vaartha
www.metrovaartha.com