

ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനെതിരേ ശക്തമായ മുന്നറിയിപ്പുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ജൂൺ 11 രാത്രിയോടെ ഇറാനിൽ ആക്രമണം നടത്തുമെന്നും വെനസ്വേലയിലേതു പോലെ ഇറാന്‍റെ എണ്ണ, വാതക വിപണികൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് അദ്ദേഹം വ‍്യക്തമാക്കി.
സമൂഹമാധ‍്യമമായ ട്രൂത്ത് സോഷ‍്യലിലൂടെയാണ് ട്രംപിന്‍റെ ഭീഷണി. ഇറാന്‍റെ റഡാർ സംവിധാനം, നാവികസേന, വ‍്യോമസേന എന്നിവ തകർക്കുമെന്നും ഖാർഗ് ദ്വീപ് അടക്കമുള്ള ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് നേരത്തെയും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.