ഇറാൻ നടത്തിയ ആക്രമണങ്ങൾ താൽക്കാലിക കരാറിന്‍റെ ലംഘനം

കടുത്ത വിമർശനവുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ
 Iran's attacks violate interim deal- French President Emmanuel Macron

ഇറാൻ നടത്തിയ ആക്രമണങ്ങൾ താൽക്കാലിക കരാറിന്‍റെ ലംഘനം-ഇമ്മാനുവൽ മക്രോൺ

Updated on

പാരീസ്: കുവൈറ്റിലെയും ബഹറിനിലെയും യുസ് സൈനിക താവളങ്ങൾക്ക് നേരേ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ രംഗത്ത്. അമെരിക്കയും ഇറാനും തമ്മിൽ നിലവിൽ ഉണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാറിന്‍റെ കടുത്ത ലംഘനമാണ് ഈ ആക്രമണങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ ആക്രമണങ്ങൾ നടത്താനുള്ള ഇറാന്‍റെ തീരുമാനം വലിയൊരു അബദ്ധമായിപ്പോയെന്ന് മാക്രോൺ കൂട്ടിച്ചേർത്തു. മേഖലയിൽ സമാധാനം പുന:സ്ഥാപിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ ധാരണകൾക്കു വിരുദ്ധമാണ് ഈ നീക്കമെന്നും അദ്ദേഹം നിരീക്ഷിച്ചു.

എങ്കിലും നിലവിലെ കടുത്ത ഉഭയകക്ഷി പ്രതിസന്ധികൾക്കിടയിലും അമെരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പൂർണമായി ഉപേക്ഷിക്കില്ലെന്നും അത് തുടർന്നു പോകുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് പ്രത്യാശ പ്രകടിപ്പിച്ചു.

പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം ഒഴിവാക്കാൻ യൂറോപ്യൻ രാജ്യങ്ങൾ നടത്തുന്ന നയതന്ത്ര ഇടപെടലുകളുടെ ഭാഗമായാണ് മാക്രോണിന്‍റെ ഈ പുതിയ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com