ഓസ്കർ: മൈക്കിൾ ബി. ജോർദൻ മികച്ച നടൻ, ജസി ബക് ലി മികച്ച നടി

ഓസ്കർ പുരസ്കാരങ്ങൾ വാരിക്കൂട്ടി വൺ ബാറ്റിൽ ആഫ്റ്റർ അനദർ
Oscars: Michael B. Jordan wins best actor, Jessie Buckley wins best actress

ഓസ്കർ: മൈക്കിൾ.ബി. ജോർദൻ മികച്ച നടൻ, ജസി ബക് ലി മികച്ച നടി

file photo

Updated on

മികച്ച നടനുള്ള ഓസ്കർ പുരസ്കാരം മൈക്കിൾ.ബി.ജോർദന്. സിന്നേഴ്സ് എന്ന ചിത്രത്തിലെ അഭിനയ മികവാണ് മൈക്കിളിന് അവാർഡ് നേടിക്കൊടുത്തത്. ഹാംനെറ്റ് എന്ന ചിത്രത്തിലെ മിന്നുന്ന അഭിനയമാണ് ജസി ബക് ലിയെ മികച്ച നടിയ്ക്കുള്ള പുരസ്കാരത്തിന് അർഹയാക്കിയത്.

ഇത്തവണത്തെ ഓസ്കർ പ്രഖ്യാപനത്തിൽ ഏറ്റവും കൂടുതൽ അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമായി വൺ ബാറ്റിൽ ആഫ്റ്റർ അനദർ. മികച്ച ചിത്രത്തിനും സംവിധാനത്തിനും ഉൾപ്പടെ ആറു പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. വൺ ബാറ്റിൽ ആഫ്റ്റർ അനദറിലെ അഭിനയത്തിന് ഷോൺ പെൻ മികച്ച സഹനടനായി.

വെപ്പൺസ് എന്ന ചിത്രത്തിലൂടെ എമി മാഡിഗൺ മികച്ച സഹനടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം സിന്നേഴ്സിലൂടെ റയാൻ കൂഗ്ലർ നേടിയപ്പോൾ മികച്ച അവലംബിത തിരക്കഥയ്ക്കും വൺ ബാറ്റിൽ ആഫ്റ്റർ അനദറിന്‍റെ തിരക്കഥാകൃത്തായ പോൾ തോമസ് ആൻഡേഴ്സൺ നേടി. കാസ്റ്റിങ് ഡയറക്ഷനുള്ള പുരസ്കാരം കസാൻഡ്ര കുലുക്കുണ്ടിസ് സ്വന്തമാക്കി.

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ‘ദ സിങ്ങേഴ്‌സ്’, ‘ടു പീപ്പിള്‍ എക്‌സ്‌ചേഞ്ചിങ് സലൈവ’ എന്നീ ചിത്രങ്ങള്‍ പങ്കിട്ടു. മൈക്ക് ഹില്‍, ജോര്‍ദന്‍, സാമുവല്‍, ക്ലിയോണ ഫ്യുറെ എന്നിവര്‍ക്ക് മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിങ്ങിനുള്ള പുരസ്‌കാരം ലഭിച്ചു. അക്കാദമി ചരിത്രത്തില്‍ ഏറ്റവുമധികം നോമിനേഷനുകള്‍ നേടിയ സിന്നേഴ്‌സും ഡികാപ്രിയോ ചിത്രം വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും തമ്മിലാണ് പ്രധാന മത്സരം നടന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com