
യുഎഇയിലെ ആദ്യ പറക്കും ടാക്സി പരീക്ഷണങ്ങൾ അൽ ഐനിൽ
അബുദാബി: യുഎഇയിലെ ആദ്യ പറക്കും ടാക്സിയുടെ പരീക്ഷണങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ അൽ ഐനിൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ വർഷം മൂന്നാം പാദത്തിന്‍റെ തുടക്കത്തിൽ പരീക്ഷണ ഘട്ടം ആരംഭിക്കും. വർഷങ്ങളായി യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി (ജി.സി.എ.എ) ചേർന്ന് തങ്ങൾ പ്രവർത്തിക്കുകയാണെന്ന് ആർച്ചർ ഏവിയേഷൻ സി.ഇ.ഒ ആദം ഗോൾഡ്‌സ്റ്റൈൻ വ്യക്തമാക്കി.
അബുദാബി അഡ്‌നെക് എക്സിബിഷൻ സെന്‍ററിൽ ആരംഭിച്ച മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സിന്‍റെ നാലാമത് പതിപ്പിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു ഗോൾഡ്‌സ്റ്റൈൻ
ഹെലികോപ്റ്റർ, ഇ-വിടിഒഎൽ വിമാന പ്രവർത്തനങ്ങൾക്കായി അബുദാബി ക്രൂയിസ് ടെർമിനൽ ഹെലിപാഡിനെ ഒരു ഹൈബ്രിഡ് ഹെലിപോർട്ടാക്കി മാറ്റുന്നതിനുള്ള ആർച്ചറിന്‍റെ രൂപകൽപ്പനയ്ക്ക് ജി.സി.എ.എ അംഗീകാരം നൽകിയിട്ടുണ്ട്.