ഇന്തോനേഷ്യയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; മരണം 20 ആയി

കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം
earthquake in indonesia 2 death

ഇന്തോനേഷ്യയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 2 പേര്‍ മരിച്ചു, സുനാമി മുന്നറിയിപ്പ്

Updated on: 

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. റിക്റ്റര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 20 പേര്‍ മരിച്ചു. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിരുന്നെങ്കിലും ഇത് പിന്നീട് പിൻവലിച്ചു. ശനിയാഴ്ച പ്രാദേശിക സമയം 5.58നാണ് ഭൂചലനം ഉണ്ടായത്.

കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപിൽ ഭൂമിക്കടിയിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിൽ നിന്നാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. നിരവധി തുടര്‍ ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. ഒട്ടേറെ കെട്ടിടങ്ങളും വീടുകളും തകർന്നു. ഇതേ തുടർന്ന് നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു.

logo
Metro Vaartha
www.metrovaartha.com