യുഎസിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 5 തീവ്രത

2014നുശേഷം മേഖലയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിത്
Earthquake in the US; magnitude 5 on the Richter scale

യുഎസിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 5 തീവ്രത

Updated on: 

ലോസ് ആഞ്ചലസ്: അമെരിക്കയിലെ തെക്കൻ കാലിഫോർണിയയിൽ ഭൂചലനം. റിക്റ്റർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി. ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

ലോസ് ആഞ്ചലസ് നഗരത്തിന് തെക്കുപടിഞ്ഞാറായി തീരദേശ നഗരമായ മാൻഹട്ടൻ ബീച്ചിൽ നിന്ന് അഞ്ച് കിലോമീറ്റർ മാറിയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. തുടർന്ന് നിരവധി തുടർചലനങ്ങളുണ്ടായി. ഭൂചലനത്തിൽ റോസ് ബൗൾ സ്റ്റേഡിയത്തിലെ പ്രസ് ബോക്സ് കുലുങ്ങി. സതേൺ കാലിഫോർണിയ സർവകലാശാലയും കാലിഫോർണിയ സർവകലാശാലയും തമ്മിലുള്ള ഫുട്ബോൾ മത്സരത്തിന് മുന്നോടിയായാണ് സംഭവം.

കാലിഫോർണിയയിൽ ഭൂചലനങ്ങൾ പതിവാണ്. എന്നാൽ, 2014നുശേഷം മേഖലയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിത്.