പാപ്പ ഞായറാഴ്ച പൊതുവേദിയിലെത്തും ഏഞ്ചലസ് പ്രാര്‍ഥന നടത്തും: വത്തിക്കാൻ

യുക്രെയ്നു വേണ്ടി പുടിനോടു സംസാരിച്ച് മാർപ്പാപ്പ

Pop with the kids

പോപ്പ് കുട്ടികളോടൊപ്പം 

Updated on: 

കുട്ടികള്‍ അയച്ച കത്തുകളും ചിത്രങ്ങളും മാർപ്പാപ്പയ്ക്

കൈമാറി വത്തിക്കാൻ

വത്തിക്കാന്‍: ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയില്‍ കഴിയുന്ന പോപ്പ് ലിയോ പതിനാലാമന്‍ ഞായറാഴ്ച പൊതുവേദിയില്‍ ഏഞ്ചലസ് പ്രാര്‍ഥന നടത്തുമെന്ന് വത്തിക്കാന്‍ അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, പ്രാര്‍ഥന എവിടെവെച്ചായിരിക്കുമെന്ന കാര്യം വത്തിക്കാന്‍ വ്യക്തമാക്കിയിട്ടില്ല.

കുട്ടികള്‍ അയച്ച കത്തുകളും ചിത്രങ്ങളും അദ്ദേഹത്തിന് കൈമാറിയതായും വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കുശേഷം വ്യാഴാഴ്ച മുതല്‍ പോപ്പ് ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരുന്നു. ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ പ്രധാന നടപടിക്രമം 90 മിനിറ്റോളം നീണ്ടു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും സങ്കീര്‍ണതകളൊന്നും ഉണ്ടായില്ലെന്നും ഡോക്റ്റര്‍മാര്‍ അറിയിച്ചു. റോമിലെ അഗോസ്റ്റിനോ ജെമെല്ലി സര്‍വകലാശാലാ ആശുപത്രിയില്‍ ഒരാഴ്ചയോളം വിശ്രമവും വേണ്ടിവരുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.

പോപ്പിന് ശ്വാസകോശത്തിലെ അഡിനോകാര്‍സിനോമ എന്ന അര്‍ബുദം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തിലെ കോശങ്ങളില്‍നിന്ന് ആരംഭിക്കുന്ന ഈ അര്‍ബുദം നോണ്‍-സ്‌മോള്‍ സെല്‍ ലങ് കാന്‍സറിന്‍റെ ഏറ്റവും സാധാരണമായ ഉപവിഭാഗമാണ്.

യുക്രെയ്നു വേണ്ടി പുടിനോടു സംസാരിച്ച് പോപ്പ്

ഇതിനിടെ, യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിലുള്ള തെക്കന്‍ നഗരമായ ഒലെഷ്‌കിയിലെ ഗുരുതരമായ മാനുഷിക സാഹചര്യം സംബന്ധിച്ച് പോപ്പ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചു. ഭക്ഷണവും മരുന്നും എത്തിക്കുന്നതിനും സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും വെടിനിര്‍ത്തല്‍ അനുവദിക്കണമെന്ന് പോപ്പ് ആവശ്യപ്പെട്ടതായി വത്തിക്കാന്‍ അറിയിച്ചു. നഗരത്തിലെ ജനങ്ങളുടെ ദുരിതത്തില്‍ പോപ്പ് കടുത്ത ആശങ്ക പ്രകടിപ്പിച്ചതായും പ്രസ്താവനയില്‍ പറയുന്നു.

പോപ്പിന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെടട്ടെയെന്ന് പുടിന്‍ ആശംസിച്ചതായി ക്രെംലിന്‍ അറിയിച്ചു. സംഘര്‍ഷം പരിഹരിക്കാന്‍ സഹായിക്കാനുള്ള പോപ്പിന്‍റെ സന്നദ്ധതയ്ക്ക് പുടിന്‍ നന്ദി അറിയിച്ചെങ്കിലും ഒലെഷ്‌കിയിലെ മോശം സാഹചര്യങ്ങള്‍ക്ക് യുക്രെയ്ന്‍ സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ആരോപിച്ചു. നഗരത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അവശ്യസാധനങ്ങള്‍ എത്തിക്കാനുമുള്ള വത്തിക്കാന്‍റെ നീക്കത്തെ സ്വാഗതം ചെയ്തതായും ഇക്കാര്യത്തില്‍ ഏകോപിതമായി പ്രവര്‍ത്തിക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തിയതായും ക്രെംലിന്‍ വ്യക്തമാക്കി

logo
Metro Vaartha
www.metrovaartha.com