എപ്സ്റ്റീൻ ഫയൽസ്; ബിൽ ക്ലിന്‍റണും ഭാര‍്യയും കോൺഗ്രസ് പാനലിന് മുന്നിൽ മൊഴി നൽകും

അന്വേഷണത്തോട് പൂർണമായി സഹകരിക്കാൻ തയാറാണെന്ന് ബിൽ ക്ലിന്‍റൺന്‍റെ വക്താവ് ഉറേന സമൂഹമാധ‍്യമങ്ങളിലൂടെ അറിയിച്ചു
epstein files bill clinton probe

ബിൽ ക്ലിന്‍റൺ

Updated on

വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളും ചിത്രങ്ങളും യുഎസ് നീതിന‍്യായ വകുപ്പ് പുറത്തുവിട്ടതിനു പിന്നാലെ അന്വേഷണത്തോട് പൂർണമായി സഹകരിക്കാൻ തയാറാണെന്ന് മുൻ അമെരിക്കൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റണും ഭാര‍്യ ഹിലരിയും.

ക്ലിന്‍റൺന്‍റെ വക്താവ് ഉറേനയാണ് ഇക്കാര‍്യം സമൂഹമാധ‍്യമങ്ങളിലൂടെ അറിയിച്ചത്. കേസ് അന്വേഷിക്കുന്ന കോൺഗ്രസ് പാനലിന് മുന്നിൽ ഇരുവരും മൊഴി നൽകും.

epstein files bill clinton probe
അർദ്ധനഗ്നരായ സ്ത്രീകൾക്കൊപ്പം നീന്തിത്തുടിക്കുന്ന ബിൽ ക്ലിന്‍റൺ; 'എപ്സ്റ്റീൻ ഫയൽസ്' പുറത്ത്

നേരത്തെ കേസിന്‍റെ ഭാഗമായി ഇരുവർക്കും കോടതി സമൻ‌സ് അയച്ചിരുന്നു. ഇതു കൂടാതെ എപ്സ്റ്റീൻ ഫയൽസിലെ വിവരങ്ങൾ മറച്ചുവച്ചെന്ന് ആരോപിച്ച് ക്ലിന്‍റണെതിരേ ക്രിമിനൽ നടപടികൾ സീകരിക്കാൻ യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയുടെ നീക്കത്തിനിടെയാണ് അന്വേഷണവുമായി സഹകരിക്കുമെന്ന കാര‍്യം ഉറേന അറിയിച്ചത്. നേരത്തെ യുഎസ് നീതിന‍്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയൽസിൽ ബിൽ ക്ലിന്‍റണിന്‍റെ ചിത്രങ്ങളുണ്ടായിരുന്നു.

logo
Metro Vaartha
www.metrovaartha.com