

കൊല്ലപ്പെട്ട ക്രിസ്റ്റീന ഗോർക്കാനി
കാലിഫോർണിയ: ശരീരത്തിൽ അനധികൃതമായി സൗന്ദര്യ വർധക വസ്തു കുത്തി വച്ചതിനു പിന്നാലെ യുവതി മരിച്ച സംഭവത്തിൽ വ്യാജ കോസ്മോളജിസ്റ്റിന് നാലു വർഷം തടവ്. സോഷ്യൽ മീഡിയയിൽ പ്രശസ്തയായ ഒൺലിഫാൻസ് മോഡൽ ക്രിസ്റ്റീന ഗോർക്കാനി എന്ന 34കാരി മരിച്ച കേസിലാണ് ഫ്ലോറിഡ സ്വദേശിനിയായ വിവിയൻ ഗോമസ് എന്ന 50കാരിയെ കാലിഫോർണിയ കോടതി നാലു വർഷത്തെ തടവു ശിക്ഷയ്ക്കു വിധിച്ചത്.
2023 ഏപ്രിലിൽ ഹോട്ടൽ മുറിയിൽ വച്ചാണ് വ്യാജ ഡോക്റ്ററായ വിവിയൻ ക്രിസ്റ്റീനയ്ക്ക് അനധികൃത സിലിക്കൺ കുത്തിവയ്പ് നൽകിയത്. ഇതിനു പിന്നാലെ ശ്വാസതടസവും ഹൃദയാഘാതവും അനുഭവപ്പെട്ട ക്രിസ്റ്റീന തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു. മന:പൂർവമല്ലാത്ത നരഹത്യയ്ക്കാണ് സാൻമാറ്റെയോ കൗണ്ടി സുപ്പീരിയർ കോടതി ഇപ്പോൾ വിവിയനെ ശിക്ഷിച്ചിരിക്കുന്നത്. അമെരിക്കയിൽ ശരീരവടിവ് കൂട്ടാൻ സിലിക്കൺ കുത്തി വയ്ക്കുന്നത് എഫ്ഡിഎ അംഗീകരിച്ചിട്ടില്ല.