

2026 ഒക്ടോബർ 4 ഞായറാഴ്ച, ഉത്തരകൊറിയ ഒരു ഇന്റർമീഡിയറ്റ്-റേഞ്ച് സ്ട്രാറ്റജിക് മിസൈൽ അഭ്യാസം നടത്തുന്നു
(photo credit: KCNA VIA REUTERS)
മുമ്പെങ്ങുമില്ലാത്ത വിധം ആയുധ പരീക്ഷണങ്ങളും അതിർത്തി മൈൻ സ്ഫോടനങ്ങളുമായി ഉത്തര കൊറിയയും ദക്ഷിണ കൊറിയയും. ഇക്കഴിഞ്ഞ ഒക്റ്റോബർ നാലിന് ഉത്തര കൊറിയ ഒരു ഇന്റർമീഡിയറ്റ് റേഞ്ച് സ്ട്രാറ്റജിക് മിസൈൽ ഡ്രിൽ നടത്തിയിരുന്നു. വ്യത്യസ്ത തരം ബാലിസ്റ്റിക് മിസൈലുകൾ പ്രാദേശിക സമയം രാവിലെ 9.20 ഓടെ പ്യോങ്യാങിനു സമീപത്തു നിന്നാണ് തൊടുത്തു വിട്ടത്. ഇതിൽ ഒരു പ്രത്യേകതരം മിസൈലുകൾ 900 കിലോമീറ്ററിലധികം പറന്നതായാണ് ദക്ഷിണ കൊറിയ അറിയിച്ചത്. ഉത്തര കൊറിയ ഇതിനകം ബാലിസ്റ്റിക് മിസൈലുകളെന്നു തോന്നിപ്പിക്കുന്ന രണ്ടു തിരിച്ചറിയാത്ത പ്രൊജക്റ്റൈലുകൾ വിക്ഷേപിച്ചതായി ജപ്പാന്‍റെ തീര സംരക്ഷണ സേന അറിയിച്ചിരുന്നു.
ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ ഓഫീസ് അടിയന്തര യോഗം വിളിച്ചുചേർത്തു, മിസൈൽ വിക്ഷേപണങ്ങളെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണെന്ന് അപലപിക്കുകയും ഉടനടി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് തങ്ങളുടെ 78ാമത് സായുധ സേനാ ദിനാഘോഷ ദിവസമായ ഒക്റ്റോബർ ഒന്നിന് ദക്ഷിണ കൊറിയ ഹൈപ്പർ സോണിക് മിസൈൽ പരീക്ഷിച്ചത്. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് ലീ ജെയ് മ്യുങ് ആണ് രാജ്യത്തിന്‍റെ ആദ്യ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം വഹിച്ചത്.ഇത് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് നടത്തിയ മിസൈൽ പരീക്ഷണത്തിന്‍റെ അപൂർവ പ്രദർശനമാണ്.
ദക്ഷിണ കൊറിയയിൽ 78-ാമത് സായുധ സേനാ ദിനാഘോഷം വ്യാഴാഴ്ച, 2026 ഒക്ടോബർ 1
( JEON HEON-KYUN/POOL VIA REUTERS)
ദക്ഷിണ കൊറിയ ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ചു
ഇരു രാജ്യങ്ങളുടെയും ആയുധ പരീക്ഷണങ്ങൾക്കിടയിൽ സമീപ ആഴ്ചകളിൽ ഇരു കൊറിയകളും തമ്മിൽ സംഘർഷം വർദ്ധിച്ചുവരുന്ന സമയത്താണ് ഏറ്റവും പുതിയ വിക്ഷേപണങ്ങൾ. ഇതിനിടെ കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഉത്തര കൊറിയയുടെ വിക്ഷേപണം ദക്ഷിണ കൊറിയയുടെ ഹൈപ്പർ സോണിക് മിസൈലിന്‍റെ വിജയകരമായ പരീക്ഷണത്തോടുള്ള ശക്തിപ്രകടനമായാണ് ദക്ഷിണ കൊറിയ വിലയിരുത്തുന്നത്.
ഇക്കഴിഞ്ഞ ഒക്റ്റോബർ മൂന്നിനായിരുന്നു കിം ജോങ് ഉന്നിന്‍റെ മേൽ നോട്ടത്തിൽ ഉത്തര കൊറിയ അവസാനമായി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയത് എന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സ്റ്റേറ്റ് മീഡിയ കെസിഎൻഎ അറിയിച്ചു. കഴിഞ്ഞ മാസം അതിർത്തിയിൽ നടന്ന ഒരു ഖനി സ്ഫോടനത്തിൽ മൂന്നു ദക്ഷിണ കൊറിയൻ സൈനികർക്കു പരിക്കേറ്റിരുന്നു. അതാണ് ഈ പരീക്ഷണങ്ങളിലേയ്ക്ക് ദക്ഷിണ കൊറിയയെ നയിച്ചത്. ഉത്തര കൊറിയ കൊറിയ ലാൻഡ് മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ആവശ്യപ്പെട്ട സിയോൾ അവർ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ പ്യോങ്‌യാങ് ഇത് നിരസിക്കുകയും ദക്ഷിണ കൊറിയയുടെ ഈ പ്രതികരണം പ്രകോപനപരമെന്ന് ആരോപിക്കുകയും ചെയ്തു. പ്യോങ്‌യാങ് ഈ വർഷം പത്തിലധികം തവണ മിസൈൽ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
നേതാവ് കിമ്മും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള സാധ്യമായ ഉച്ചകോടിക്ക് മുമ്പ് പ്യോങ്‌യാങ് അതിന്‍റെ ലിവറേജ് വർദ്ധിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു എന്നാണ് അസാധാരണമായി പതിവായി നടക്കുന്ന പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത് എന്നാണ് വിദഗ്ധ നിരീക്ഷണം.