

യുക്രെയ്ൻ-റഷ്യ ആക്രമണം വെടിനിർത്തൽ ധാരണ
കീവ്: റഷ്യയും യുക്രെയ്നും തമ്മിൽ ഊർജ മേഖലയിൽ വെടിനിർത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രെയ്നിലെ വൈദ്യുത നിലയങ്ങൾക്കു നേരേ റഷ്യൻ ആക്രമണം. കിഴക്കൻ യുക്രെയ്നിലെ ഖാർകിവ് നഗരത്തിലെ താപ വൈദ്യുത നിലയത്തിനു നേരേ രണ്ടു തവണയാണ് റഷ്യൻ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് നിലയത്തിൽ തീ പിടിത്തം ഉണ്ടായതായും യുക്രെയ്ൻ അധികൃതർ വ്യക്തമാക്കി. കീവിലെ മറ്റൊരു വൈദ്യുത നിലയവും ആക്രമിക്കപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഉടൻ പ്രാബല്യത്തിൽ വരുന്ന ഊർജ വെടിനിർത്തലിന് ഇരു രാജ്യങ്ങളും സമ്മതിച്ചതായി ട്രംപ് ഞായറാഴ്ച സമൂഹ മാധ്യമത്തിലൂടെയാണ് പ്രഖ്യാപിച്ചത്. ഊര്‍ജ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ധാരണയാണിതെന്നാണ് പ്രഖ്യാപനത്തില്‍നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, ട്രംപിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെയും വൈദ്യുത നിലയങ്ങൾ ആക്രമിക്കപ്പെട്ടതായി യുക്രെയ്ൻ ആരോപിക്കുന്നു. റഷ്യ ഇതുവരെ ഇതിനോട് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ട്രംപിന്‍റെ ഈ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ അപ്രതീക്ഷിതമായാണ് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി അറിഞ്ഞത്. റഷ്യയും ധാരണ അംഗീകരിക്കുന്ന പക്ഷം ഉടന്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. എന്നാല്‍, ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായെന്ന ട്രംപിന്‍റെ ഈ പ്രഖ്യാപനത്തെക്കുറിച്ച് റഷ്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ട്രംപിന്‍റെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് എബിസി ന്യൂസിന്‍റെ ദിസ് വീക്ക് പരിപാടിയില്‍ സംസാരിക്കവെ, ഊര്‍ജമേഖലയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ യുക്രെയ്ൻ അവസാനിപ്പിക്കാമെന്നും പകരം യുക്രെയ്നിലെ വൈദ്യുതി ഉല്‍പ്പാദന-വിതരണ സംവിധാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ റഷ്യ നിര്‍ത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ നിര്‍ദേശം. ഇരു രാജ്യങ്ങളും പരസ്പരം ഊര്‍ജ അടിസ്ഥാനസൗകര്യങ്ങളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന നിലപാടാണ് യുക്രെയ്ൻ മുന്നോട്ടുവെച്ചത്.
യുക്രെയ്ൻ സമാധാനത്തിനായി തയാറാണെന്നും റഷ്യയും സമാനമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെലന്‍സ്‌കി തന്‍റെ വൈകുന്നേരത്തെ പ്രസംഗത്തില്‍ പറഞ്ഞു. സംഘര്‍ഷം കുറയ്ക്കുന്നതിനായി നിരവധി നിര്‍ദേശങ്ങള്‍ യുക്രെയ്ൻ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, റഷ്യയ്ക്ക് യഥാര്‍ഥത്തില്‍ സമാധാനം വേണമോയെന്നതാണ് പ്രധാന ചോദ്യമെന്നും സെലന്‍സ്‌കി പ്രതികരിച്ചു. ട്രംപിന്‍റെ പ്രഖ്യാപനത്തിനുശേഷവും വൈദ്യുത നിലയങ്ങള്‍ക്ക് നേരെ ആക്രമണം നടന്നെന്ന യുക്രെയ്ന്‍റെ ആരോപണം വെടിനിര്‍ത്തല്‍ ധാരണയുടെ നിലയെക്കുറിച്ച് പുതിയ ആശങ്കകള്‍ ഉയര്‍ത്തിയിരിക്കുകയാണ്.