ലിയോ മാർപാപ്പയും മഡോണയും തമ്മിലുള്ള ബന്ധമറിയാമോ?

ജസ്റ്റിൻ ബീബർ, നടി ആഞ്ജലീന ജോളി എന്നിവരെല്ലാം പോപ്പിന്‍റെ അകന്ന ബന്ധുക്കളായി വരും.
family tree lineage of pope Leo and Madonna, Bieber and Angelina jolly

പോപ് ലിയോ പതിനാലാമൻ, മഡോണ

Updated on

പുതിയ മാർപാപ്പ ലിയോ പതിനാലാമനും ഹോളിവുഡ് താരങ്ങളും ഗായകരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അധികമാർക്കും അറിയില്ല. പക്ഷേ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ‌പൂർവികർ ഉള്ളതിനാൽ ലോകമെങ്ങും പോപ്പിന്‍റെ ബന്ധുക്കൾ ഉണ്ടെന്നാണ് പിബിഎസ് ഷോ ആയ ഫൈൻഡിങ് യുവർ റൂട്ട്സ് വെളിപ്പെടുത്തുന്നത്. ഇതു പ്രകാരം ഗായകരായ മഡോണ, ജസ്റ്റിൻ ബീബർ, നടി ആഞ്ജലീന ജോളി എന്നിവരെല്ലാം പോപ്പിന്‍റെ അകന്ന ബന്ധുക്കളായി വരും.

ആഫ്രിക്കൻ- അമേരിക്കൻ പൂർവികരുള്ള പോപ്പിന്‍റെ പൂർവപിതാക്കളെക്കുറിച്ചുള്ള അന്വേഷണം 1500 വർഷം മുൻപ് വരെ എത്തി നിൽക്കുന്നുണ്ട്. ഏകദേശം ആറ് തലമുറകൾക്കു മുൻപ് ക്യുബെക്കിലെ ട്രോയിസ് - റിവിയേഴ്സിൽ ജനിച്ച ലൂയിസ് ബോച്ചർ ഡി ഗ്രാൻഡിപ്രി എന്ന കനേഡിയൻ പൂർവികനാണ് പോപ്പിന് നിരവധി ബന്ധുക്കളെ നൽകിയിരിക്കുന്നത്.

പോപ്പിന്‍റെ അമ്മ വഴിയുള്ള, 1590ൽ ജനിച്ച പൂർവികനാണ് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഹിലരി ക്ലിന്‍റൺ എന്നിവരുമായി പോപ്പിനെ ബന്ധിപ്പിക്കുന്നത്. മഡോണ, ജസ്റ്റിൻ ബീബർ, ആഞ്ജലീന ജോളി എന്നിവരും ഇത്തരത്തിൽ അകന്ന ബന്ധുക്കളാണ്.

പോപ്പിന്‍റെ വംശപാരമ്പര്യം ബൃഹത്താണ്. പൂർവികരിൽ 40 പേർ ഫ്രാൻസിൽ നിന്നുമുള്ളവരാണ്. 24 പേർ ഇറ്റലിയിൽ നിന്നും , 21 പർ സ്പെയിനിൽ നിന്നും, 22 പേർ അമെരിക്കയിൽ നിന്നും 6 പർ ക്യാനഡയിൽ നിന്നും, 10 പർ ക്യൂബയിൽ നിന്നും ഓരോരുത്തർ വീതം ഹെയ്തി, ഗ്വാദെലൂപ് എന്നിവിടങ്ങളിൽ നിന്നുമാണ്. 9 പേരുടെ എവിടെയാണ് ജനിച്ചതെന്നതിൽ വ്യക്തതയില്ല. മുത്തച്ഛൻ ജോസഫ് നെർവൽ മാർട്ടിനസ് വഴി പോപ്പിന് കറുത്ത വർഗത്തിൽപ്പെട്ട 17 പൂർവികരുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com