അമിത മദ്യപാനം, കൃത‍്യനിർവഹണത്തിലെ വീഴ്ച: കാഷ് പട്ടേലിനെ പുറത്താക്കുമോ‍?

കാഷ് പട്ടേലിനെ ഉടനെ എഫ്ബിഐ ഡയറക്റ്റർ സ്ഥാനത്ത് നിന്നും നീക്കിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ
fbi chief kash patel to be fired soon reports

കാഷ് പട്ടേൽ

Updated on

വാഷിങ്ടൺ: ഇന്ത‍്യൻ വംശജനായ കാഷ് പട്ടേലിനെ എഫ്ബിഐ ഡയറക്റ്റർ സ്ഥാനത്ത് നിന്നും അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നീക്കിയേക്കുമെന്ന് റിപ്പോർട്ട്. അമിത മദ‍്യപാനവും പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന പെരുമാറ്റവുമമാണ് കാഷ് പട്ടേലിനെതിരേ ഉയരുന്ന ആരോപണങ്ങൾ.

ഇതിൽ ട്രംപിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഇറ്റലിയിൽ നടന്ന വിന്‍റർ ഒളിംപിക്സിൽ യുഎസ് പുരുഷ ഹോക്കി ടീമിനോടൊപ്പം കാഷ് പട്ടേൽ ബിയർ കുടിച്ച് ആഘോഷിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ വൈറലായിരുന്നു.

logo
Metro Vaartha
www.metrovaartha.com