

ആംസ്റ്റർഡാം: അണുബാധ വർധിക്കുന്ന സാഹചര്യത്തിൽ വനിതാ തടവുകാർക്ക് സെക്സ് ടോയ്സ് നൽകാൻ തീരുമാനിച്ച് നെതർലൻഡ്സ്. പരീക്ഷണാർഥം 70 ശതമാനം തടവുകാർക്കും സെക്സ് ടോയ്സ് നൽകാനാണ് ഡച്ച് കസ്റ്റോഡിയൻ ഇൻസ്റ്റിറ്റ്യൂഷൻസ് ഏജൻസി തീരുമാനിച്ചിരിക്കുന്നത്. തടവുകാർ ലൈംഗിക സംതൃപ്തികകായി ടൂത്ത് ബ്രഷ് പോലുള്ളവ ഉപയോഗിക്കുന്നതു മൂലം അണുബാധ ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പല ജയിലുകളിലും ഇലക്‌ട്രോണിക് ടൂത്ത് ബ്രഷുകൾ വിലക്കിയിരിക്കുകയാണ്.
എയർ പ്രഷർ വൈബ്രേറ്ററുകൾ ഡിൽഡോകൾ എന്നിവ നൽകാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന പരീക്ഷണത്തിനു ശേഷമേ പദ്ധതി സ്ഥിരമായി നടപ്പിലാക്കണോ എന്നതിൽ തീരുമാനമെടുക്കൂ.
ഇത്തരം ഉത്പന്നങ്ങൾ നൽകുന്നത് ജയിലിലെ അന്തരീക്ഷം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും തടവുകാർക്ക് നല്ല ഉറക്കം കിട്ടുമെന്നും നിരാശയില്ലാതെ മുന്നോട്ടു പോകാൻ കഴിയുമെന്നും പഠനങ്ങൾ നിർദേശിച്ചിരുന്നു. എന്നാൽ പുരുഷ തടവുകാർക്ക് ഇത്തരം ഉപകരണങ്ങൾ നൽകുന്നതിനെക്കുറിച്ച് ഉത്തരവിൽ സൂചിപ്പിച്ചിട്ടില്ല.