'കുഞ്ഞിന് ജന്മം നൽകിയാൽ 81,000 രൂപ പ്രതിഫലം'; 25 വയസിൽ താഴെയുള്ള വിദ്യാർഥിനികൾക്ക് റഷ്യയുടെ വാഗ്ദാനം

റഷ്യയിലെ 11 പ്രാദേശിക സർക്കാരുകൾ കുഞ്ഞിന് ജന്മം നൽകുന്ന വിദ്യാർഥികൾക്കായി ധനസഹായം നൽകുന്നുണ്ട്.
Female Russian Students Under 25 Offered Rs 81,000 To Give Birth To Healthy Babies
'കുഞ്ഞിന് ജന്മം നൽകിയാൽ 81,000 രൂപ പ്രതിഫലം'; 25 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് റഷ്യയുടെ വാഗ്ദാനം
Updated on

മോസ്കോ: ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്ന 25 വയസ്സിൽ താഴെയുള്ള വിദ്യാർഥിനികൾക്കായി പ്രതിഫലം പ്രഖ്യാപിച്ച് റഷ്യയിലെ കരേലിയ. 1,00,000 റൂബിൾ (81,000 രൂപ) ആണ് കുഞ്ഞിന് ജന്മം നൽകുന്ന വിദ്യാർഥിനികൾക്കായി നൽകുകയെന്ന് മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കരേലിയ മേഖലയിൽ താമസിക്കുന്ന പ്രാദേശിക യൂണിവേഴ്സിറ്റിയിലോ കോളെജിലോ മുഴുവൻ സമയ വിദ്യാർഥിനികളായ 25 വയസിൽ താഴെയുള്ളവർക്കാണ് ഈ പ്രതിഫലത്തിനായി അപേക്ഷിക്കാനാകുക. ജനനനിരക്ക് വർധിപ്പിക്കാനായുള്ള ശ്രമത്തിൽ ചൈന, ജപ്പാൻ എന്നിവർക്കൊപ്പം ചേർന്നിരിക്കുയാണ് റഷ്യയും. അതുമായി ബന്ധപ്പെട്ടാണ് കരേലിന പുതിയ വാഗ്ദാനം മുന്നോട്ട് വച്ചിരിക്കുന്നത്.

ചാപിള്ളകൾക്ക് ജന്മം നൽകിയാൽ തുക ലഭിക്കില്ലെന്നും നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ ഭിന്നശേഷിയുള്ള കുട്ടികളെ പ്രസവിക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുമോ എന്ന് വ്യക്തമല്ല. അതു മാത്രമല്ല കുട്ടികളെ ശുശ്രൂഷിക്കാനോ പ്രസവാനന്തര വിഷാദ ചികിത്സയ്ക്കോ കൂടുതൽ പണം നൽകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2024ൽ 599,600 കുട്ടികളാണ് റഷ്യയിൽ പിറന്നത്. 25 വർഷത്തെ കണക്കുകൾ അനുസരിച്ച് ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തിന്‍റെ ഭാവിയെ ജനനനിരക്ക് കുറയുന്നത് കാര്യമായി ബാധിക്കുമെന്ന് ക്രെംലിൻ വക്താവ് പറയുന്നു.

റഷ്യയുടെ മറ്റു മേഖലകളിലും ജനനനിരക്ക് വർധിപ്പിക്കാനായി ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. റഷ്യയിലെ 11 പ്രാദേശിക സർക്കാരുകൾ കുഞ്ഞിന് ജന്മം നൽകുന്ന വിദ്യാർഥികൾക്കായി ധനസഹായം നൽകുന്നുണ്ട്. മരണനിരക്ക് വർധിക്കുന്നതും എമിഗ്രേഷനും മൂലമാണ് റഷ്യയിലെ ജനസംഖ്യാ നിരക്ക് കുറയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com