ഹോർമൂസ് കടലിടുക്കിലെ "പ്രൊജക്റ്റ് ഫ്രീഡം' സൈനിക നടപടി നിർത്തി വച്ചതായി ട്രംപ്

പരസ്പര ധാരണയിൽ കരാറുണ്ടാക്കാൻ കഴിയുമോ എന്നും പരിശോധിക്കാനാണ് പ്രൊജക്റ്റ് ഫ്രീഡം താൽക്കാലികമായി നിർത്തി വയ്ക്കുന്നതെന്ന് ട്രംപ്
"Project Freedom" military operationStrait of Hormuz

ഹോർമൂസ് കടലിടുക്കിലെ "പ്രൊജക്റ്റ് ഫ്രീഡം' സൈനിക നടപടി നിർത്തി വച്ചതായി ട്രംപ്

Updated on

വാഷിങ്ടൺ: ഇറാൻ-അമെരിക്ക സംഘർഷത്തെ തുടർന്ന് അടച്ച ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമായി നടത്താൻ അമെരിക്ക പ്രഖ്യാപിച്ച പ്രൊജക്റ്റ് ഫ്രീഡം പദ്ധതി താൽക്കാലികമായി നിർത്തി വച്ചതായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനുമായി സംഘർഷം അവസാനിപ്പിക്കാൻ ധാരണയിലെത്താൻ കഴിയുമോ എന്നു പരിശോധിക്കുന്നതിനായാണ് താൽക്കാലികമായി പ്രൊജക്റ്റ് ഫ്രീഡം നിർത്തി വയ്ക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചാണ് ഇത്തരം ഒരു തീരുമാനമെന്ന് പറഞ്ഞ ട്രംപ് ഇറാനെതിരായി അമെരിക്കൻ സൈന്യം നേടിയ വിജയവും ഇതിന്‍റെ അടിസ്ഥാനത്തിൽ പരസ്പര ധാരണയിൽ കരാറുണ്ടാക്കാൻ കഴിയുമോ എന്നും പരിശോധിക്കാനാണ് പ്രൊജക്റ്റ് ഫ്രീഡം താൽക്കാലികമായി നിർത്തി വയ്ക്കുന്നതെന്നും പരാമർശിച്ചു. ഇറാൻ പ്രതിനിധികളുമായി സമ്പൂർണവും അന്തിമവുമായ ഒരു കരാറിലേയ്ക്കുള്ള പുരോഗതിയും ഈ തീരുമാനത്തിന് കാരണമായതായും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

logo
Metro Vaartha
www.metrovaartha.com