പന്നിയുടെ വൃക്ക ശരീരത്തിലേക്ക് സ്വീകരിച്ചയാൾ മരിച്ചു; അതിജീവിച്ചത് രണ്ട് മാസം മാത്രം

രണ്ടു വർഷത്തോളം പന്നിയുടെ വൃക്ക സജീവമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
റിച്ചാഡ് റിക്ക് സ്ലേമാൻ
റിച്ചാഡ് റിക്ക് സ്ലേമാൻ

ബോസ്റ്റൺ: ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ശരീരത്തിലേക്ക് സ്വീകരിച്ചയാൾ മരണപ്പെട്ടു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിലാണ് മരണം. റിച്ചാഡ് റിക്ക് സ്ലേമാൻ എന്ന 62കാരനാണ് മരിച്ചത്. കഴിഞ്ഞ മാർച്ചിൽ മസാച്ചുസെറ്റ്സ് ജനറൽ ആശുപത്രിയിൽ വച്ചായിരുന്നു ശസ്ത്രക്രിയ. രണ്ടു വർഷത്തോളം പന്നിയുടെ വൃക്ക സജീവമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

പന്നിയുടെ വൃക്ക സ്വീകരിച്ച ജീവിച്ചിരുന്ന ഏക വ്യക്തിയാണ് റിക്ക്. എന്നാൽ ഇയാൾ മരണപ്പെട്ടതിന്‍റെ കാരണം വൃക്ക മാറ്റി വച്ചതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനു മുൻപ് മസ്തിഷ്ക മരണം സംഭവിച്ച രണ്ടു പേർക്ക് പന്നിയുടെ വൃക്ക മാറ്റി വച്ചിരുന്നു. ഇവർ രണ്ടു പേരും മാസങ്ങൾക്കുള്ളിൽ മരണപ്പെട്ടു.

2018ൽ റിക്ക് വൃക്ക മാറ്റി വച്ചിരുന്നു. പക്ഷേ കഴിഞ്ഞ വർഷം മുതൽ വീണ്ടും ഡയാലിസിസ് ആവശ്യം വന്നു. ഇതോടെയാണ് ഡോക്റ്റർമാർ പന്നിയുടെ വൃക്ക മാറ്റി വയ്ക്കാമെന്ന് നിർദേശിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com