നിശ്ചയദാർഢ്യക്കാർക്ക് സ്ഥിര ജോലി വാഗ്ദാനം ചെയ്ത് പുതിയ ഫുഡ് പാക്കേജിംഗ് സെന്‍റർ

സുസ്ഥിരതയ്ക്കും സാമൂഹിക ഉത്തരവാദിത്തത്തിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഇസെഡ്.എച്ച്.ഒയുമായുള്ള പങ്കാളിത്തമെന്ന് ഫ്രഷ് ഓൺ ടേബിളിന്‍റെ സ്ഥാപകനും സി.ഇ.ഒയുമായ അതുൽ ചോപ്ര പറഞ്ഞു.
Food packaging center for people of determination
നിശ്ചയദാർഢ്യക്കാർക്ക് സ്ഥിര ജോലി വാഗ്ദാനം ചെയ്ത് പുതിയ ഫുഡ് പാക്കേജിംഗ് സെന്‍റർ
Updated on

ദുബായ്: നിശ്ചയദാർഢ്യക്കാർക്ക് സ്ഥിര ജോലി നൽകുന്നതിനായി സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ (ഇസെഡ്.എച്ച്.ഒ) പുതിയ ഫുഡ് പാക്കേജിംഗ് സെന്‍റർ ആരംഭിച്ചു. 'ഫ്രഷ് ഓൺ ടേബിളു'മായി സഹകരിച്ച് തുടങ്ങുന്ന അൽ ബഹിയയിലെ പുതിയ കേന്ദ്രം പഴങ്ങൾ, പച്ചക്കറികൾ, പാലുൽപന്നങ്ങൾ, കോഴി, മത്സ്യം, തേൻ, മൃഗ ഉൽപന്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെ ശേഖരണം, പാക്കേജിംഗ്, സംഭരിക്കൽ, വിതരണം എന്നിവ നടത്തും.

ഫ്രഷ് ഓൺ ടേബിളുമായുള്ള സഹകരണം ഫൗണ്ടേഷന്‍റെ ഓർഗാനിക് ഭക്ഷ്യ ഉൽപന്നങ്ങൾ വിപണനം ചെയ്യാനും, നിശ്ചയ ദാർഢ്യമുള്ള ആളുകളുടെ കഴിവുകളും തൊഴിൽ സാധ്യതകളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്നതിനും നിർണായകമാണെന്ന് ഇസെഡ്.എച്ച്.ഒ സെക്രട്ടറി ജനറൽ അബ്ദുല്ല അബ്ദുൽ അലി അൽ ഹുമൈദാൻ പറഞ്ഞു.

ലക്ഷ്യമിട്ട പുനരധിവാസ പരിപാടികളിലൂടെ ജീവനക്കാരുടെ പ്രൊഫഷണൽ കഴിവ് വർധിപ്പിക്കാനുള്ള പ്രധാന വേദിയായി പാക്കേജിംഗ് സെന്‍റർ പ്രവർത്തിക്കുമെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടു. നിശ്ചയ ദാർഢ്യമുള്ള ആളുകളെ പിന്തുണക്കാനും അവർക്ക് തൊഴിൽ നൽകാനുമായി വിവിധ ബിസിനസുകളെ പ്രോത്സാഹിപ്പിക്കാനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാനുമുള്ള ഇസെഡ്.എച്ച്.ഒയുടെ പ്രതിബദ്ധത അൽ ഹുമൈദാൻ എടുത്തു പറഞ്ഞു.

സുസ്ഥിരതയ്ക്കും സാമൂഹിക ഉത്തരവാദിത്തത്തിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഇസെഡ്.എച്ച്.ഒയുമായുള്ള പങ്കാളിത്തമെന്ന് ഫ്രഷ് ഓൺ ടേബിളിന്‍റെ സ്ഥാപകനും സി.ഇ.ഒയുമായ അതുൽ ചോപ്ര പറഞ്ഞു.

നിശ്ചയ ദാർഢ്യമുള്ള ആളുകൾ അഭിമാനത്തോടെ നയിക്കുന്ന ഭാവി പദ്ധതികൾക്കായി തങ്ങൾ കാത്തിരിക്കുകയും സുതാര്യതയോടുള്ള തങ്ങളുടെ സമർപ്പണത്തിൽ അഭിമാനിക്കുകയും ചെയ്യുന്നുവെന്നും, അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com