
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കും മുൻപേ വിദേശ വിദ്യാർഥികൾ തിരിച്ചെത്തണമെന്ന് യുഎസ് സർവകലാശാലകൾ. ട്രംപ് അധികാരത്തിലേറിയാൻ ഉടൻ യാത്രാവിലക്കും കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ ഒപ്പു വച്ചേക്കാനുള്ള സാധ്യത മുൻ നിർത്തിയാണ് സർവകലാശാലകളുടെ നിർദേശം. ജനുവരി 20 നുള്ളിൽ തിരിച്ചെത്താനാണ് നിർദേശിച്ചിരിക്കുന്നത്. ജനുവരി 20 നാണ് ട്രംപിന്‍റെ സത്യപ്രതിജ്ഞ.
അന്നു തന്നെ നിർണായക ഉത്തരവുകളിൽ ഒപ്പിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ളവരാണ് യുഎസിലെ വിദേശവിദ്യാർഥികളിൽ ഭൂരിപക്ഷവും.