യുഎസിൽ കാണാതായ ഇന്ത്യൻ വംശ‌ജരെ മരിച്ച നിലയിൽ കണ്ടെത്തി

ജൂലൈ 29ന് ഇവർ പെനിസിൽവാനിയയിലെ ബർഗർ കിങ്ങിനു സമീപത്തുണ്ടായിരുന്നതായി സിസിടിവി ക്യാമറകളിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞു.
Four Indian origin family missing us

യുഎസിൽ കാണാതായ ഇന്ത്യൻ വംശ‌ജരെ മരിച്ച നിലയിൽ കണ്ടെത്തി

Updated on

ന്യൂയോർക്ക്: യുഎസിൽ ക്ഷേത്ര ദർശനത്തിനായുള്ള യാത്രയ്ക്കിടെ കാണാതായ 4 ഇന്ത്യൻ വംശജരെ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. . ആശ ദിവാൻ ( 85), ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീത ദിവാൻ (84) എന്നിവരാണ് മരിച്ചത്. നാല് പേരും ബന്ധുക്കളാണ്. പടിഞ്ഞാറൻ വിർജീനിയയിലെ മാർഷാലിലുള്ള പ്രഭുപാദാസ് പാലസ് ഓഫ് ഗോൾഡിലേക്കുള്ള യാത്രക്കിടെ‌ നാലു പേരെയും കാണാതായതിനെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കാർ അപകടത്തിൽ പെട്ടതായി കണ്ടെത്തിയത്. അപകട കാരണം വ്യക്തമല്ല. അന്വേഷണം തുടരുകയാണ്. മാർഷാലിൽ നിന്നാണ് നാല് പേരുടെയും മൃതദേഹം കണണ്ടെത്തിയത്.

ഇളം പച്ച നിറമുള്ള ടൊയോട്ട കാമ്രിയിൽ യാത്ര തിരിച്ച സംഘത്തെ പെനിസിൽവാനിയയിൽ നിന്നാണ് കാണാതായത്. ജൂലൈ 29ന് ഇവർ പെനിസിൽവാനിയയിലെ ബർഗർ കിങ്ങിനു സമീപത്തുണ്ടായിരുന്നതായി സിസിടിവി ക്യാമറകളിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞു. ക്രെഡിറ്റ് കാർഡ് അവസാനമായി ഉപയോഗിച്ചതും ഇവിടെ വച്ചായിരുന്നു.

ഹെലികോപ്റ്ററുകൾ വിന്യസിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com