ഗാസയിലെ കുട്ടികൾക്കായി ബുർജീൽ ഹോൾഡിങ്‌സ് ഒരുക്കിയ കളി സ്ഥലം സന്ദർശിച്ച് ഫ്രഞ്ച്-ഈജിപ്ഷ്യൻ പ്രസിഡന്‍റുമാർ

ചികിത്സയിൽ കഴിയുന്ന കുട്ടികളെ ഇരുനേതാക്കളും ആശ്വസിപ്പിക്കുകയും അവരോടൊപ്പം സമയം ചെലവിടുകയും ചെയ്തു.
French -Egypt presidents visit play ground for gaza kids

ഗാസയിലെ കുട്ടികൾക്കായി ബുർജീൽ ഹോൾഡിങ്‌സ് ഒരുക്കിയ കളി സ്ഥലം സന്ദർശിച്ച് ഫ്രഞ്ച്-ഈജിപ്ഷ്യൻ പ്രസിഡന്‍റുമാർ

Updated on

അൽ ആരിഷ് (ഈജിപ്റ്റ്): സംഘർഷം നിലനിൽക്കുന്ന ഗാസയിലെ കുട്ടികൾക്കായി ഈജിപ്റ്റ്-ഗാസ അതിർത്തിയിലെ അൽ ആരിഷ് ആശുപത്രിയോട് ചേർന്ന് ബുർജീൽ ഹോൾഡിങ്‌സ് ഒരുക്കിയ കളി സ്ഥലം ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോയും ഈജിപ്റ്റ് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് എൽ-സിസിയും സന്ദർശിച്ചു. ഈജിപ്ത് സന്ദർശനത്തിന് എത്തിയപ്പോഴാണ് ഫ്രഞ്ച് പ്രസിഡന്‍റ് കുട്ടികളുടെ വിനോദ കേന്ദ്രം കാണാനെത്തിയത്.

ഗാസയിലെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടികളെ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് ബുർജീൽ ഹോൾഡിങ്സ് ഒരുക്കിയ കളി സ്ഥലത്താണ് രാഷ്ര നേതാക്കൾ എത്തിയത്.

ചികിത്സയിൽ കഴിയുന്ന കുട്ടികളെ ഇരുനേതാക്കളും ആശ്വസിപ്പിക്കുകയും അവരോടൊപ്പം സമയം ചെലവിടുകയും ചെയ്തു. പ്രതിസന്ധിയിലായവർക്ക് സഹായമെത്തിക്കാനുള്ള ഇടപെടലുകളുടെ തുടർച്ചയായി കഴിഞ്ഞ വർഷമാണ് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്‍റെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രത്യേക വിനോദ മേഖല സജ്ജീകരിച്ചത്.

ഇപ്പോൾ ആശുപത്രിയിൽ എത്തുന്ന കുട്ടികളുടെ പ്രിയ കേന്ദ്രമാണ് വെൽനസ് ഒയാസിസ്. രാഷ്ട്ര തലവന്മാരുടെ സന്ദർശനത്തിലൂടെ ഈ കളിസ്ഥലം അന്താരാഷ്ട്ര മാധ്യമ വാർത്തകളിലും ഇടം നേടുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com