ലബനന്‍റെ സ്ഥിരതയ്ക്ക് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം നടപ്പാക്കണം: ജിസിസി സെക്രട്ടറി ജനറൽ

ജിസിസി സെക്രട്ടറി ജനറലും ലബനൻ വിദേശ കാര്യ മന്ത്രി അബ്ദുള്ള ബൂഹബീബും നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
GCC  general secretary on security of Lebanon
ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി
Updated on

ദുബായ്: ലബനനിൽ ശാശ്വത സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ, പ്രത്യേകിച്ചും 1701-ാം പ്രമേയം, തായിഫ് കരാർ എന്നിവ നടപ്പാക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി ആവശ്യപ്പെട്ടു. ലബനാന്‍റെ പരമാധികാരം, സുരക്ഷ, സ്ഥിരത, പ്രാദേശിക സമഗ്രത എന്നിവയെ പിന്തുണയ്ക്കാൻ ജിസിസി പ്രതിജ്ഞാ ബദ്ധമാണെന്ന് ജാസിം മുഹമ്മദ് അൽബുദൈവി വ്യക്തമാക്കി

ജിസിസി സെക്രട്ടറി ജനറലും ലബനൻ വിദേശ കാര്യ മന്ത്രി അബ്ദുള്ള ബൂഹബീബും നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിന് പ്രധാന വിഷയങ്ങളിൽ പ്രാദേശികവും അന്തർദേശീയവുമായ ഏകോപനത്തിന്‍റെയും കൂടിയാലോചനകളുടെയും പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com