വിദേശ വിദ്യാർഥികളിൽ അനിശ്ചിതത്വം നിറച്ച് കടുത്ത വിസ നിയമങ്ങളും തൊഴിൽ നിയമങ്ങളും

യുഎസിലെ വിദേശ വിദ്യാർഥികളുടെ ഭാവി ആശങ്കാകുലമെന്ന് സർവകലാശാലാ മേധാവി
future of foreign students in the US is a cause for concern.

യുഎസിലെ വിദേശ വിദ്യാർഥികളുടെ ഭാവി ആശങ്കാകുലം

Updated on: 

വാഷിങ്ടൺ: അമെരിക്കൻ വിസ നിയമങ്ങളിലെ പുതിയ മാറ്റങ്ങളും പഠന ശേഷമുള്ള തൊഴിൽ നേടലിലെയും ഇന്‍റേൺഷിപ്പുകളിലെയും കർശന നിബന്ധനകളും അന്താരാഷ്ട്ര വിദ്യാർഥികൾക്കിടയിൽ കടുത്ത അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി യൂണിവേഴ്സിറ്റി ഒഫ് വെർജീനിയയിലെ ഗ്ലോബൽ അഫയേഴ്സ് വൈസ് പ്രോവോസ്റ്റ് സ്റ്റീഫൻ ഡി മൾ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എഫ്-1 വിസ അപേക്ഷകരുടെ ഓൺലൈൻ സാന്നിധ്യം പരിശോധിക്കുന്നത് ഉൾപ്പടെ വിസ അഭിമുഖങ്ങളിലം വേരിഫിക്കേഷനിലും യുഎസ് ഭരണകൂടം വലിയ നിയന്ത്രണങ്ങളാണ് കടുപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ ഡൽഹി സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു സ്റ്റീഫൻ മൾ. പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് കൃത്യ സമയത്ത് രേഖകൾ ലഭ്യമാക്കാനും വിസ പ്രക്രിയകളിൽ വ്യക്തമായ മാർഗ നിർദേശം നൽകാനും തങ്ങളുടെ സർവകലാശാല സജ്ജമാണെന്ന് മൾ വ്യക്തമാക്കി.

വിസ നേടി അമെരിക്കയിൽ എത്തുന്ന വിദ്യാർഥികൾക്കും പിന്നീട് ഇന്‍റേൺഷിപ്പ് കണ്ടെത്തുന്നതിലും ബിരുദാനന്തര തൊഴിൽ അവസരങ്ങളിലും പുതിയ നിയമങ്ങൾ കടുത്ത വെല്ലുവിളിയാണ്.ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശ വിദ്യാർഥികൾക്ക് ഇത് വലിയ മാനസിക സമ്മർദ്ദവും അനിശ്ചിതത്വവുമാണ് നൽകുന്നത്.

ബിരുദ കോഴ്സുകളിലേയ്ക്ക് അപേക്ഷകരുടെ എണ്ണം ഉയർന്നത്ആശ്വാസകരമാണെങ്കിലും ബിരുദാനന്തര ബിരുദ, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളുടെ ഭാവിയെ കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com