കുവൈറ്റിലെ യുഎസ് താവളത്തിൽ ഡ്രോൺ ആക്രമണം

ഇന്നലെ പുലർച്ചെയാണ് ഇസ്‌‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ (ഐആർജിസി) ആക്രമണമുണ്ടായത്.
 Drone attack on US base in Kuwait

കുവൈറ്റിലെ യുഎസ് താവളത്തിൽ ഡ്രോൺ ആക്രമണം

Updated on

കുവൈറ്റ് സിറ്റി: കുവൈറ്റിലെ യുഎസ് സൈനിക താവളത്തിനു നേരേ ഇറാന്‍റെ ഡ്രോൺ ആക്രമണം. ഇന്നലെ പുലർച്ചെയാണ് ഇസ്‌‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ (ഐആർജിസി) ആക്രമണമുണ്ടായത്. മൂന്നു ഡ്രോണുകളെങ്കിലും ഇവിടേക്കെത്തിയെന്നു ജറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഇറാഖിലെ ബസ്ര പ്രവിശ്യയിലും വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണു റിപ്പോർട്ട്. അതിനിടെ, കുവൈറ്റിൽ ഇന്നലെ രാവിലെ വൻ തീപിടിത്തമുണ്ടായെന്ന് ഇറേനിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ഒമാനിലെ അൽ ഖസബിന് 20 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായി ഒരു ചരക്കുകപ്പലിന് നേരെയും ആക്രമണമുണ്ടായി.

logo
Metro Vaartha
www.metrovaartha.com