ബംഗ്ലാദേശി യുവ ഭീകരനേതാവിന്‍റെ മരണത്തിന് ഉത്തരവാദി യൂനസ് ഭരണകൂടം: വാക് പോരുമായി സഹോദരൻ

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് ദേശീയ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഈ ഭീകരനെ യൂനസ് ഭരണകൂടം കൊന്നതെന്നാണ് ഇപ്പോൾ സഹോദരൻ ഒമർ ആരോപിക്കുന്നത്
 Yunus regime responsible death of young Bangladeshi terrorist leader

ബംഗ്ലാദേശി യുവ ഭീകരനേതാവിന്‍റെ മരണത്തിന് ഉത്തരവാദി യൂനസ് ഭരണകൂടം: വാക് പോരുമായി സഹോദരൻ

file photo

Updated on

ധാക്ക: ബംഗ്ലാദേശിലെ യുവ ഭീകര നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിന് ഉത്തരവാദി യൂനസ് ഭരണകൂടമെന്ന ആരോപണവുമായി ഇയാളുടെ സഹോദരരൻ രംഗത്തെത്തി. ഷെയ്ഖ് ഹസീന സർക്കാരിനെ താഴെയിറക്കാൻ കാരണമായ 2024 ലെ ബഹുജന പ്രക്ഷോഭത്തിലെ പ്രധാനിയായിരുന്നു കടുത്ത ഇന്ത്യാവിരുദ്ധനും ഇന്ത്യയെ വിഭജിച്ച് ഗ്രേറ്റർ ബംഗ്ലാദേശ് നിർമിക്കണമെന്ന ആവശ്യക്കാരനുമായ കൊല്ലപ്പെട്ട ഭീകരനേതാവ് ഉസ്മാൻ ഹാദി.

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് ദേശീയ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഈ ഭീകരനെ യൂനസ് ഭരണകൂടം കൊന്നതെന്നാണ് ഇപ്പോൾ സഹോദരൻ ഒമർ ആരോപിക്കുന്നത്.ബംഗ്ലാദേശിൽ നിലവിൽ അധികാരത്തിലുള്ള യൂനുസ് സർക്കാരിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും അയാൾ ആരോപിച്ചു. ധാക്കയിലെ ഷാബാഗിൽ വച്ചു നടന്ന പ്രതിഷേധ യോഗത്തിൽ വച്ചാണ് യൂനുസ് സർക്കാരിനെതിരെ ഒമർ രൂക്ഷ വിമർശനം അഴിച്ചു വിട്ടത്. യൂനുസിന്‍റെ ഇടക്കാല സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ് ഇപ്പോൾ യുവ ഭീകര നേതാവിന്‍റെ സഹോദരൻ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com