
ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നവും താൻ പരിഹരിക്കുമെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രണ്ടു വർഷമായി നീണ്ടു നിന്നിരുന്ന ഇസ്രയേൽ-ഹമാസ് യുദ്ധം താൻ അവസാനിപ്പിക്കുന്ന എട്ടാമത്തെ യുദ്ധമാണെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിൽ താൻ മിടുക്കനാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ബന്ദികളെ വിട്ടയക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ട്രംപിന്‍റെ അവകാശവാദം.
പരിഹാരം കാണുന്നതിലും യുദ്ധങ്ങളിലും സമാധാനമുണ്ടാക്കുന്നതിലും ഞാൻ മിടുക്കനാണെന്നാണ് ട്രംപ് പറയുന്നത്. വ്യക്തിപരമായ ഉയർച്ചയ്ക്കു വേണ്ടിയല്ല മാനുഷികത മുൻനിർത്തിയാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നത്.
നൊബേൽ പുരസ്കാരത്തിനു വേണ്ടിയല്ല, ജീവൻ രക്ഷിക്കുവാനായാണ് സമാധാനശ്രമങ്ങൾ നടത്തുന്നത്. ലക്ഷക്കണക്കിന് ജീവനുകളാണ് താൻ രക്ഷപ്പെടുത്തിയതെന്നും ട്രംപ്.