പ്രധാനമന്ത്രിയെന്ന നിലയിലുള്ള ആദ്യ വിദേശ സന്ദര്‍ശനത്തിന് ബാലെന്‍ ഷാ തെരഞ്ഞെടുത്തത് ഇന്ത്യയെ

നവംബറിൽ നടക്കുന്ന സന്ദര്‍ശനം മൂന്ന് ദിവസം നീണ്ടുനില്‍ക്കും

Nepal Prime Minister Balan Shah

നേപ്പാൾ പ്രധാനമന്ത്രി ബാലെൻഷാ 

Updated on: 

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ (ബാലെന്‍ ഷാ) നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും. മാര്‍ച്ചില്‍ അധികാരമേറ്റതിനു ശേഷമുള്ള ബാലെന്‍ ഷായുടെ ആദ്യ ഔദ്യോഗിക ഉഭയകക്ഷി വിദേശ സന്ദര്‍ശനമായിരിക്കുമിത്. നവംബര്‍ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന സന്ദര്‍ശനം മൂന്ന് ദിവസം നീണ്ടുനില്‍ക്കും.

പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മുതല്‍ അതിര്‍ത്തി തര്‍ക്കങ്ങളും പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും വരെ ഉള്‍പ്പെടുന്ന വിപുലമായ അജന്‍ഡ ബാലെന്‍ ഷായുടെ ഇന്ത്യാ സന്ദര്‍ശനത്തിലുണ്ടാകുമെന്ന് 'ദി കാഠ്മണ്ഡു പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു.

നേപ്പാള്‍ പ്രധാനമന്ത്രിമാര്‍ തങ്ങളുടെ ആദ്യ വിദേശ സന്ദര്‍ശനത്തിനായി പരമ്പരാഗതമായി തെരഞ്ഞെടുക്കാറുള്ളത് ഇന്ത്യയെയാണ്. എന്നാല്‍ 2008ല്‍ പുഷ്പ കമല്‍ ദഹാല്‍ 'പ്രചണ്ഡ' ചൈനയാണ് തെരഞ്ഞെടുത്തത്. 2011-ല്‍ ജാലനാഥ് ഖനാല്‍ ഐക്യരാഷ്‌ട്രസഭയുടെ ഒരു ബഹുമുഖ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തുര്‍ക്കി സന്ദര്‍ശിച്ചു.

2021-ല്‍ ഷേര്‍ ബഹാദൂര്‍ ദ്യൂബ COP26 സമ്മേളനത്തിനായി യുണൈറ്റഡ് കിംഗ്ഡം (യുകെ) സന്ദര്‍ശിച്ചു. നേരത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോള്‍ ആദ്യ വിദേശ സന്ദര്‍ശനത്തിനായി ഇന്ത്യയെ തെരഞ്ഞെടുത്ത ഒലി, 2024 ഡിസംബറില്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ചൈനയെയാണ് തെരഞ്ഞെടുത്തത്. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യ തന്നെ ക്ഷണിച്ചിരുന്നില്ലെന്ന് ഒലി അവകാശപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com