നാറ്റോ ഒരു പ്രതിരോധ സഖ്യം: യുഎസിനെ ഓർമിപ്പിച്ച് പ്രതിരോധ വിദഗ്ധർ

ഇറാൻ യുദ്ധത്തിന്‍റെ പേരിൽ യൂറോപ്പിനെ കുറ്റപ്പെടുത്തുന്ന ട്രംപിന്‍റെ നയം തെറ്റെന്നും വിദഗ്ധർ
 NATO Secretary General Mark Rutte

നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റുട്ടെ

Updated on

ടെഹ്റാൻ: നാറ്റോ ഉച്ചകോടിയിൽ പ്രതിരോധ ചെലവുകൾ വർധിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്കു മേൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കടുത്ത സമ്മർദ്ദം ചെലുത്തുന്ന പശ്ചാത്തലത്തിൽ ട്രംപിന്‍റെ നിലപാടുകളെ വിമർശിച്ച് പ്രമുഖ അന്താരാഷ്ട്ര പ്രതിരോധ വിശകലന വിദഗ്ധൻ അലക്സാണ്ട്രു ഹുഡിസ്റ്റിയാനു രംഗത്ത്. പ്രതിരോധ കാര്യങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ സ്വയം പര്യാപ്തത കൈവരിക്കണമെന്നും എങ്കിൽ മാത്രമേ അമെരിക്കയ്ക്ക് ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കൂ എന്നും ട്രംപ് യൂറോപ്പിനെ ഓർമിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പണം എത്ര ചെലവഴിക്കുന്നു എന്നതിലല്ല, അത് എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് ഈ ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റുട്ടെ വ്യക്തമാക്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനെതിരേയുള്ള യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കങ്ങളിൽ യൂറോപ്യൻ സഖ്യ കക്ഷികൾ പിന്തുണച്ചില്ലെന്ന ട്രംപിന്‍റെ വിമർശനം അടിസ്ഥാന രഹിതമാണെന്ന് ഹുഡിസ്റ്റിയാനു തുറന്നടിച്ചു.

 Trump's policy of blaming Europe for the Iran war is wrong, experts say

ഇറാൻ യുദ്ധത്തിന്‍റെ പേരിൽ യൂറോപ്പിനെ കുറ്റപ്പെടുത്തുന്ന ട്രംപിന്‍റെ നയം തെറ്റെന്നും വിദഗ്ധർ

നാറ്റോ എന്നത് സ്വന്തം താൽപര്യപ്രകാരം ഒരു യുദ്ധത്തിലേയ്ക്ക് ചാടി വീഴാനുള്ള കൂട്ടായ്മയല്ല. അതൊരു പൂർണമായ പ്രതിരോധ സഖ്യമാണ്. അലക്സാണ്ട്രോ ഹുഡിസ്റ്റിയാനു വ്യക്തമാക്കി.

അമെരിക്കയുടെ വ്യക്തിപരമായ യുദ്ധങ്ങളിൽ പങ്കാളികൾ ആകാത്തതിന്‍റെ പേരിൽ നാറ്റോ സഖ്യത്തെ കുറ്റപ്പെടുത്തുന്ന ട്രംപിന്‍റെ ശൈലി തെറ്റായ ദിശയിൽ ആണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് നാറ്റോ അംഗങ്ങൾക്കിടയിൽ കൂടുതൽ അസ്വാരസ്യങ്ങൾക്ക് കാരണമായേക്കാം.

logo
Metro Vaartha
www.metrovaartha.com