തെക്കൻ മ്യാൻമറിൽ പ്രളയം; 10,000 പേരെ മാറ്റിപ്പാർപ്പിച്ചു

ഈ വർഷം തന്നെ ഇതു മൂന്നാം തവണയാണ് നഗരത്തെ പ്രളയം ബാധിക്കുന്നത്.
ജനങ്ങളെ പ്രളയ ബാധിത പ്രദേശത്ത് നിന്ന് മാറ്റുന്നു
ജനങ്ങളെ പ്രളയ ബാധിത പ്രദേശത്ത് നിന്ന് മാറ്റുന്നു
Updated on

ബാങ്കോക്: കനത്ത മഴയെത്തുടർന്ന് തെക്കൻ മ്യാൻമറിൽ പ്രളയം. പ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ ആഴ്ച മുതൽ തുടരുന്ന മഴയാണ് പ്രളയത്തിന് കാരണമായതെന്ന് സാമൂഹ്യ ക്ഷേമ, ദുരിതാശ്വാശ മന്ത്രാലയം അധികൃതർ പറയുന്നു.

രാജ്യത്തെ വലിയ നഗരങ്ങളിലെയെല്ലാം ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. റെയിൽഗതാഗതവും നിലച്ചു. താഴ്ന്ന പ്രദേശങ്ങളിലാണ് പ്രളയം കൂടുതൽ ദുരിതം വിതച്ചിരിക്കുന്നത്. ബാഗോ ടൗൺ‌ ഷിപ്പിൽ 7.87 ഇഞ്ച് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 52 വർഷങ്ങൾക്കിടെ ആദ്യമായാണ് മഴ ഇത്ര കനക്കുന്നതെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. നഗരത്തിന്‍റെ പകുതിയും വെള്ളത്താൽ മൂടപ്പെട്ടിരിക്കുകയാണ്. എന്നാൽ ആളപായമുണ്ടായിട്ടില്ല.

ഈ വർഷം തന്നെ ഇതു മൂന്നാം തവണയാണ് നഗരത്തെ പ്രളയം ബാധിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com