കോൾഡ് പ്ലേ വിവാദം; അസ്ട്രോണമർ എച്ച് ആർ കാബോട്ടും രാജി വച്ചു

ഇരുവരും അടുത്തിടപഴകുന്ന ദൃ‌ശ്യങ്ങൾ വൈറലായതിനു പിന്നാലെ അസംഖ്യം മീമുകളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
HR  caught on Coldplay cam resigns after embrace with CEO went viral

കോൾഡ് പ്ലേ വിവാദം; അസ്ട്രോണമർ എച്ച് ആർ കാബോട്ടും രാജി വച്ചു

Updated on

ലണ്ടൻ: കോൾഡ് പ്ലേ സംഗീത നിശയ്ക്കിടെ സിഇഒയ്ക്കൊപ്പം ക്യാമറയിൽ കുടുങ്ങിയ അസ്ട്രോണമർ കമ്പനി എച്ച് ആർ ക്രിസ്റ്റിൻ കാബോട്ട് രാജി വച്ചു. സംഭവം വിവാദമായതിനു പിന്നാലെ അസ്ട്രോണമർ സിഇഒ ആൻഡി ബൈറൺ രാജി വച്ചിരുന്നു. ഇരുവരും അടുത്തിടപഴകുന്ന ദൃ‌ശ്യങ്ങൾ വൈറലായതിനു പിന്നാലെ അസംഖ്യം മീമുകളും ട്രോളുകളുമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. അസ്ട്രോണമർ കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ഇരുവരുടെയും പേരുകൾ നീക്കം ചെയ്തിട്ടുണ്ട്.

ക്യാമറ കണ്ട പാടേ ബൈറൺ കുനിഞ്ഞിരിക്കുന്നതും മുഖം മറക്കാൻ ശ്രമിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.‌ ബൈറണും ക്രിസ്റ്റിൻ കബോട്ടുമായി അടുപ്പത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും ഇരുവരും ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുകയായിരുന്നു. എന്നാൽ സംഗീത പരിപാടിക്കിടെ ക്യാമറയിൽ നിന്ന് ഒളിക്കാനുള്ള ഇരുവരുടെയും ശ്രമങ്ങളാണ് കാര്യം കൂടുതൽ വഷളാക്കിയത്. ഇരുവരും പെട്ടെന്ന് മുഖം മറച്ചതോടെ ഗായകൻ ക്രിസ് മാർട്ടിൻ ഇവരെക്കുറിച്ച് പരാമർശിച്ച് സംസാരിക്കുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com