ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ

ഇന്ത‍്യയിലെ ആർഎസ്എസിന്‍റെ ന‍്യൂനപക്ഷ ആക്രമണങ്ങളിലും വിവേചനങ്ങളിലും പ്രതിഷേധിച്ചാണ് ഇത്തരത്തിലൊരു നീക്കം
Human rights activists write to Secretary of State demanding cancellation of RSS chief Mohan Bhagwat's US visa

മോഹൻ ഭാഗവത്

File

Updated on

വാഷിങ്ടൺ: ഓഗസ്റ്റ് 29ന് ന‍്യൂയോർക്ക് സന്ദർശിക്കാനിരിക്കുന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യണമെന്ന് മനുഷ‍്യാവകാശ പ്രവർത്തകർ. ഇക്കാര‍്യം ചൂണ്ടിക്കാട്ടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയ്ക്ക് മനുഷ‍്യാവകാശ പ്രവർത്തകർ കത്തെഴുതി. ഇന്ത‍്യയിലെ ആർഎസ്എസിന്‍റെ ന‍്യൂനപക്ഷ ആക്രമണങ്ങളിലും വിവേചനങ്ങളിലും പ്രതിഷേധിച്ചാണ് ഇത്തരത്തിലൊരു നീക്കം.

മനുഷ‍്യാവകാശ പ്രവർത്തകർക്കൊപ്പം ചേർന്ന് അമെരിക്ക മുസ്‌ലിം കൗൺസിലാണ് സ്റ്റേറ്റ് സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുന്നത്. മോഹൻ ഭാഗവത് ഇന്ത‍്യൻ അമെരിക്കകാരെ പ്രതിനിധീകരിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. മോഹൻ ഭാഗവതിന്‍റെ വിസ നിഷേധിക്കാൻ സ്റ്റേറ്റ് വകുപ്പിന് അധികാരമുണ്ടെന്നും ഓഗസ്റ്റ് 29ന് മുൻ‌പ് തന്നെ നടപടിയെടുക്കണമെന്നും ഐഎഎംസി പ്രസിഡന്‍റ് മുഹമ്മദ് ജവാദ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com