
വരുന്നൂ 'എറിക്' കൊടുങ്കാറ്റ്; മെക്സിക്കൻ തീരത്ത് ആഞ്ഞടിക്കും
മെക്സിക്കോ സിറ്റി: മെക്സിക്കൻ തീരത്തേക്ക് ആഞ്ഞടിക്കാനൊരുങ്ങി കാറ്റഗറി 3 യിൽ ഉൾപ്പെടുന്ന എറിക് കൊടുങ്കാറ്റ്. മെക്സിക്കോയുടെ തെക്കൻ തീരങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും യുഎസ് ഹരികെയിൻ സെന്‍ററാണ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 120 മൈൽ വേഗത്തിലായിരിക്കും എറിക് കൊടുങ്ങാറ്റ് വീശുകയെന്ന് മിയാമി കേന്ദ്രമായ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെ എറിക് കാറ്റഗറി 2 കൊടുങ്ങാറ്റായി ശക്തി പ്രാപിക്കും.
തത്ഫലമായി തെക്കൻ മെക്സിക്കൻ തീരങ്ങളിൽ കനത്ത മഴയും മിന്നൽ പ്രളയങ്ങളും ഉണ്ടാകാനും സാധ്യതയുണ്ട്. പ്രദേശത്ത് മണ്ണിടിച്ചിൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 2023ൽ ഓട്ടിസ് കൊടുങ്കാറ്റ് ആഞ്ഞടിച്ച് ദുരിതം വിതച്ച മേഖല തന്നെയാണ് എറിക്കിന്‍റെയും സഞ്ചാരപഥം.
ഓട്ടിസ് കാറ്റഗറി 5ൽ പെട്ട കൊടുങ്കാറ്റായിരുന്നു. പ്രദേശത്തെ കടൽത്തീരങ്ങളെല്ലാം അടച്ചിരിക്കുകയാണ്.