ഫ്ലോറിഡയിൽ ആഞ്ഞടിച്ച് 'ഇസയാസ്' ചുഴലിക്കാറ്റ്; പ്രളയ മുന്നറിയിപ്പ്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ചുഴലിക്കാറ്റിനെത്തുടർന്ന് ഫ്ലോറിഡയും അലബാമയും നിർബന്ധിത ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കി
hurricane isaias hit florida

ഫ്ലോറിഡയിൽ ആഞ്ഞടിച്ച് 'ഇസയാസ്' ചുഴലിക്കാറ്റ്; പ്രളയ മുന്നറിയിപ്പ്, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Updated on: 

തലഹാസി: മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച 'ഇസയാസ്' (Isaias) ചുഴലിക്കാറ്റ് അമെരിക്കയിലെ ഫ്ലോറിഡയിൽ കരതൊട്ടു. വെള്ളിയാഴ്ച രാത്രിയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ജീവന് ഭീഷണിയാകുന്ന വെള്ളപ്പൊക്കവും ശക്തമായ കാറ്റും ഉണ്ടാകാമെന്ന കണക്കുകൂട്ടലിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു.

ചിലയിടങ്ങളിൽ 9 അടി (2.7 മീറ്റർ) വരെ ഉയരത്തിൽ വെള്ളപ്പൊക്കമുണ്ടാക്കാൻ സാധ്യതയുള്ള, ജീവന് ഭീഷണിയാകുന്ന 'സ്റ്റോം സർജ്' (കടൽവെള്ളം കരയിലേക്ക് ഇരച്ചുകയറുന്ന പ്രതിഭാസം) ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ഫ്ലോറിഡ, അലബാമ, ജോർജിയ എന്നീ സംസ്ഥാനങ്ങൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റിനെത്തുടർന്ന് ഫ്ലോറിഡയും അലബാമയും നിർബന്ധിത ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കി. ശക്തമായ ചുഴലിക്കാറ്റിന്‍റെ നേരിട്ടുള്ള പാതയിലുള്ള തീരദേശ മേഖലകളിലെ ജനങ്ങളെയും ഫ്ലോറിഡയിൽ ഒഴിപ്പിക്കുന്നുണ്ട്.

ഈ സീസണിലെ ആദ്യത്തെ ചുഴലിക്കാറ്റാണ് ഇസയാസ്. ചുഴലിക്കാറ്റിന്‍റെ ഫലമായി ഫ്ലോറിഡയിലും അയൽ സംസ്ഥാനങ്ങളിലുമായി അഞ്ച് ലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

ഫ്ലോറിഡയിൽ ആഞ്ഞടിച്ച ശേഷം, ഇസയാസ് ചുഴലിക്കാറ്റ് ശനിയാഴ്ചയും ഞായറാഴ്ചയും അലബാമയിലൂടെ സഞ്ചരിച്ച് ടെന്നസി താഴ്വരയിലേക്ക് നീങ്ങുമെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചത്.

logo
Metro Vaartha
www.metrovaartha.com