ഞാനാണ് ബോസ്; ജി7 ഉച്ചകോടിയിൽ ലോകനേതാക്കളോട് ട്രംപ്

ആതിഥേയനായ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ അടക്കമുള്ളവരുടെ മുന്നിൽവെച്ചാണ് ട്രംപ് സ്വയം ലോകനേതാവ് ചമയാൻ ശ്രമിച്ചത്

പാരീസ്: ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിയിൽ നേതാവ് ചമഞ്ഞ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ആതിഥേയനായ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ അടക്കമുള്ള ലോകനേതാക്കൾക്ക് മുൻപാകെയാണ് ട്രംപിന്‍റെ ബോസ് ചമയൽ. ഉച്ചകോടിയുടെ സമാപനദിവസമായ ബുധനാഴ്ചയാണ് ട്രംപ് സ്വയം ലോകനേതാവ് ചമയാൻ ശ്രമിച്ചത്.

ബുധനാഴ്ച രാവിലെ ഉച്ചകോടിക്ക് വൈകിയാണ് ട്രം പ് എത്തിയത്. ട്രംപ് എത്തുന്നതിനു മുൻപ് തന്നെ ഫ്രഞ്ച് പ്രസിഡന്‍റ് അടക്കമുള്ള നേതാക്കൾ ഉച്ചകോടി നടക്കുന്ന ഹാളിൽ എത്തിയിരുന്നു. ഒടുവിൽ എത്തിയ ട്രംപ് ''ഞാനാണ് ബോസ്' ‌എന്നു പറഞ്ഞുകൊണ്ടാണ് മുറിയിലേക്ക് പ്രവേശിച്ചത്. ഇതുകേട്ട് മുറിയിൽ ഉണ്ടായിരുന്ന നേതാക്കൾ പൊട്ടിച്ചിരിക്കുകയും ചെയതു. സുഖമാണോ എന്ന മാക്രോണിന്‍റെ ചോദ്യത്തിനു നല്ലത്, നന്ദി എന്നു ട്രംപ് മറുപടി നൽകുകയും ചെയ്തു.

ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയത്. മുൻപ് കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ പരിപാടി അവസാനിക്കുന്നതിനു മുൻപ് തന്നെ ട്രംപ് മടങ്ങിയിരുന്നു. എന്നാൽ ഫ്രാൻസിലെ ഉച്ചകോടിയിൽ ട്രംപ് പൂർണമായി പങ്കെടുത്തു.

ഇത്തവണ ജൂൺ 15 മുതൽ 17 വരെയാണ് ഉച്ചകോടി നടന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.

logo
Metro Vaartha
www.metrovaartha.com