ആഗോള തലത്തിൽ ആശ്വാസം ഉണ്ടാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി

ഇറാനുമായുള്ള കരാർ ഇന്ധന വില കുറയ്ക്കും
US Treasury Secretary says there will be relief at the global level

ആഗോള തലത്തിൽ ആശ്വാസം ഉണ്ടാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി

Updated on

വാഷിങ്ടൺ: ഹോർമൂസ് കടലിടുക്ക് വിഷയം സംബന്ധിച്ച് ഇറാനുമായി ധാരണയിൽ എത്തുന്നത് ആഗോള ഇന്ധന വിലയിൽ വരുത്തുന്ന അനുകൂല മാറ്റങ്ങളെ കുറിച്ച് ശുഭപ്രതീക്ഷ പ്രകടിപ്പിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ്. നൂറു കണക്കിനു കപ്പലുകളാണ് നിലവിൽ മേഖലയിൽ നിന്നു പുറത്തു കടക്കാൻ കാത്തു നിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയിലെ സാഹചര്യങ്ങൾ അൽപം സങ്കീർണമായി തുടരുകയാണെങ്കിലും നിലവിൽ തന്നെ നിരവധി കപ്പലുകൾ പുറത്തേയ്ക്കു നീങ്ങുന്നത് കാണാൻ സാധിക്കുന്നുണ്ടെന്ന് സിഎൻബിസിയ്ക്കു നൽകിയ അഭിമുഖത്തിൽ ബെസന്‍റ് പറഞ്ഞു.

അതിനാൽ ഉയർന്ന ഇന്ധന വില ഉടൻ തന്നെ സാധാരണ നിലയിലേയ്ക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇത് ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇറാനുമായുള്ള നയതന്ത്ര ചർച്ചകളുടെ നിലവിലെ പുരോഗതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യുഎസ് വിദേശകാര്യ സെക്രട്ടറി വെളിപ്പെടുത്തി.

ഹോർമൂസ് കടലിടുക്ക് നിലവിൽ തുറന്നിട്ടിരിക്കുകയാണെന്നും കപ്പലുകളുടെ ഗതാഗതം തുടരുന്നുണ്ടെന്നുമുള്ള അമെരിക്കയുടെ മുൻ നിലപാട് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ മാർക്കോ റൂബിയോ വീണ്ടും ആവർത്തിച്ചു. എന്നാൽ കൂടുതൽ കപ്പലുകൾക്ക് ഈ സമുദ്ര പാതയിലൂടെ സുരക്ഷിതമായി കടന്നു പോകാൻ സാധിക്കുന്ന തരത്തിലുള്ള പുതിയൊരു കരാറിനായി വാഷിങ്ടൺ ശ്രമിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com