മുപ്പതു വർഷം മുൻപ് 15കാരനുമായി ബന്ധം; ഐസ്‌ലാൻഡ് മന്ത്രി രാജി വച്ചു

അടുത്ത വർഷം ഇരുവർക്കും കുഞ്ഞ് പിറന്നു. അന്ന് ലോവയ്ക്ക് വയസ്സ് 23 ഈറിക്കിന് പതിനാറും.
Iceland minister resign after relation with 15 year old boy before 30 years

അസ്തിൽദുർ ലോവ തോഴ്സ്ദോത്തിർ

Updated on

റെയ്ക്ജാവിക്: മുപ്പതു വർഷം മുൻപ് 15 കാരനുമായി ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ ഐസ്‌ലൻഡ് ശിശുവകുപ്പ് മന്ത്രി അസ്തിൽദുർ ലോവ തോഴ്സ്ദോത്തിർ രാജിവച്ചു. 58കാരിയായ ലോവയ്ക്ക് 22 വയസ്സുള്ളപ്പോഴാണ് പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ബന്ധപ്പെട്ടിരുന്നത്. അക്കാലത്ത് മത സംഘടനയുടെ കൗൺസിലറായിരുന്നു ലോവ. കൗൺസിലിങ്ങിനെത്തിയ ഈറിക് അസ്മുണ്ട്സണുമായി പരിചയപ്പെട്ടു. കുടുംബപ്രശ്നത്തിൽ നിന്ന് രക്ഷ തേടിയാണ് അന്ന് കൗൺസിലിങ്ങിനെത്തിയതെന്ന് ഈറിക് പറയുന്നു. അടുത്ത വർഷം ഇരുവർക്കും കുഞ്ഞ് പിറന്നു. അന്ന് ലോവയ്ക്ക് വയസ്സ് 23 ഈറിക്കിന് പതിനാറും.

ഏറെക്കാലം ഇരുവരുടെയും ബന്ധം രഹസ്യമായി തുടർന്നു. കുഞ്ഞ് പിറക്കുന്ന സമയത്തെല്ലാം ലോവയ്ക്കൊപ്പം ഉണ്ടാിയിരുന്നതായി ഈറിക് പറയുന്നു. പിന്നീട് ലോവ മറ്റൊരാളുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. വർഷങ്ങൾക്കു ശേഷം തന്‍റെ കുഞ്ഞിന്‍റെ കസ്റ്റഡി ആവശ്യപ്പെട്ടു കൊണ്ടാണ് ഈറിക് ഐസ്‌ലൻഡിലെ നീതിന്യായ മന്ത്രാലയത്തെ സമീപിച്ചത്.

ലോവ ഈ ആവശ്യം നിരാകരിച്ചു. സംഭവം വിവാദമായതോടെയാണ് ലോവയുടെ രാജിക്കു വേണ്ടിയുള്ള മുറവിളി ഉയർന്നത്. വളരെ ഗൗരമേറിയ കാര്യമാണിതെന്ന് പ്രധാനമന്ത്രി ക്രിസ്ട്രുൻ ഫ്രോസ്റ്റാഡോട്ടിർ പ്രതികരിച്ചു. എന്നാൽ പാർലമെന്‍റ് അംഗത്വം രാജി വയ്ക്കില്ലെന്ന് ലോവ വ്യക്തമാക്കി കഴിഞ്ഞു. ആ സംഭവത്തിനു ശേഷം ഒരു പാട് കാലം കഴിഞ്ഞു പോയി. ഒരുപാട് മാറ്റങ്ങൾ തനിക്കുണ്ടായി, ഇന്നായിരുന്നെങ്കിൽ വളരെ വ്യത്യസ്തമായായിരിക്കും ഇക്കാര്യമെല്ലാം കൈകാര്യം ചെയ്യുക എന്നാണ് ലോവ പറയുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com