ഇന്ത്യൻ ഓട്ടോറിക്ഷയോട് പ്രണയം; ബ്രിട്ടനിലേക്ക് ഓട്ടോ എത്തിച്ച് ദമ്പതികൾ|Video

ഓട്ടോറിക്ഷയോടുള്ള സ്നേഹം മൂത്ത് അത് ടിമ്മി ദി ടിൻകാൻ എന്നു പേരുമിട്ടു.
In love with the Indian auto-rickshaw; couple brings one to Britain

ഇന്ത്യൻ ഓട്ടോറിക്ഷയോട് പ്രണയം; ബ്രിട്ടനിലേക്ക് ഓട്ടോ എത്തിച്ച് ദമ്പതികൾ

Updated on: 

ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾ മനോഹരമായ ഓർമകളുമായാണ് തിരിച്ചു പോകാറുള്ളത്. പക്ഷേ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ദമ്പതികളായ ലില്ലിയും കേലമും യാത്ര ചെയ്ത ഓട്ടോറിക്ഷയുമായാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. ചെന്നൈയിൽ രജിസ്റ്റർ ചെയ്ത ഓട്ടോറിക്ഷയാണ് ആറു മാസം സമയമെടുത്ത് ബ്രിട്ടനിലെ തെരുവിൽ ചെന്നിറങ്ങിയിരിക്കുന്നത്.

ഇന്ത്യയിൽ വിനോദസഞ്ചാരത്തിനായി എത്തിയപ്പോഴാണ് ലില്ലി-കേലം ദമ്പതികൾ സ്വന്തമായി ഒരു ഓട്ടോ വാങ്ങിയത്. ചുവപ്പു നിറത്തിൽ കാർട്ടൂണുകളിലെ പോലെ കണ്ണും ചിരിയും വരച്ചു ചേർത്ത ഓട്ടോ. മാസങ്ങളോളം ആ ഓട്ടോയിൽ ആയിരുന്നു അവരുടെ യാത്ര. ഓട്ടോറിക്ഷയോടുള്ള സ്നേഹം മൂത്ത് അത് ടിമ്മി ദി ടിൻകാൻ എന്നു പേരുമിട്ടു. മാസങ്ങൾക്കു ശേഷം തിരികേ പോകാറായപ്പോൾ ഓട്ടോയെ ഉപേക്ഷിക്കാൻ ഇരുവരും തയാറായില്ല.

ഇന്ത്യയിൽ നാലായിരത്തിൽ അധികം കിലോമീറ്റർ സഞ്ചരിച്ച ഓട്ടോ അവർ സ്വന്തം നാട്ടിലേക്ക് കൊണ്ടു പോകാമെന്ന് തീരുമാനിച്ചു. നാട്ടിൽ നിന്ന് ബ്രിട്ടനിലേക്ക് ഓട്ടോ കയറ്റി അയക്കാൻ ഒരുപാട് തടസങ്ങളായിരുന്നു. ഒടുവിൽ ആറു മാസം നീണ്ടു നിന്ന കാത്തിരിപ്പിനൊടുവിൽ ഓട്ടോ യുകെയിൽ എത്തി. യുകെയിലെ നിയമങ്ങൾ അനുസരിച്ചുള്ള നടപടികൾ പൂർത്തിയാക്കിയാൽ ഓട്ടോ നിരത്തിലിറക്കാമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

logo
Metro Vaartha
www.metrovaartha.com