ഇന്ത്യ-ഒമാൻ 'സെപ' കരാർ പ്രാബല്യത്തിൽ

ഗൾഫ് മേഖലയിൽ യുഎഇക്ക് ശേഷം ഇന്ത്യ സെപ കരാറിൽ ഒപ്പുവെക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഒമാൻ
India-Oman 'SEPA' agreement comes into force

ഇന്ത്യ-ഒമാൻ 'സെപ' കരാർ പ്രാബല്യത്തിൽ

Updated on

മസ്‌ക്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്രവ്യാപാര കരാർ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കൂടുതൽ ശക്തമാക്കാനും നിക്ഷേപങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ.

ഇതോടെ ഇന്ത്യയിൽ നിന്നുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ, യന്ത്രസാമഗ്രികൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ കുറഞ്ഞ നികുതിയിലോ നികുതിരഹിതമായോ ഒമാനിലേക്ക് കയറ്റുമതി ചെയ്യാനാകും.

സമാനമായി ഒമാനിൽ നിന്നുള്ള എണ്ണയിതര ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിലും വലിയ ഇളവുകൾ ലഭിക്കും. ഗൾഫ് മേഖലയിൽ യുഎഇക്ക് ശേഷം ഇന്ത്യ സെപ കരാറിൽ ഒപ്പുവെക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഒമാൻ.

logo
Metro Vaartha
www.metrovaartha.com