കുടിയേറ്റക്കാരുടെ എണ്ണം കൂടി; ഇന്ത്യക്ക് ഇനി 2028 വരെ യുഎസ് ഗ്രീൻ കാർഡ് ലോട്ടറി ഇല്ല

2021ൽ മാത്രം 93,450 ഇന്ത്യക്കാരാണ് യുഎസിലെത്തിയത്.
India out from us green card visa scheme till 2028

കുടിയേറ്റക്കാരുടെ എണ്ണം കൂടി; ഇന്ത്യക്ക് ഇനി 2028 വരെ യുഎസ് ഗ്രീൻ കാർഡ് ലോട്ടറി ഇല്ല

freepik.com

Updated on

വാഷിങ്ടൺ: യുഎസിന്‍റെ ഡൈവേഴ്സിറ്റി വിസ ലോട്ടറിയിൽ നിന്ന് ഇന്ത്യ പുറത്ത്. 2028 വരെ ഇന്ത്യൻ പൗരന്മാർക്ക് ഗ്രീൻ കാർഡ് ലോട്ടറി ലഭിക്കില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുള്ള കുടിയേറ്റത്തിന്‍റെ കണക്കെടുത്തതിനു ശേഷം യുഎസിലേക്ക് ഏറ്റവും കുറവ് കുടിയേറ്റം നടത്തിയിട്ടുള്ള രാജ്യങ്ങൾക്കു വേണ്ടിയാണ് യുഎസിന്‍റെ ഡൈവേഴ്സിറ്റി വിസ ലോട്ടറി സ്കീം. കഴിഞ്ഞ 5 വർഷത്തിനിടെ 50,000ത്തിൽ കുറവ് കുടിയേറ്റം രേഖപ്പെടുത്തിയിട്ടുള്ള രാജ്യങ്ങൾക്കാണ് ഗ്രീൻ കാർഡ് ലോട്ടറിക്കായി അപേക്ഷിക്കാവുന്നത്. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം 50,000 കവിഞ്ഞതോടെ ഈ സ്കീമിൽ നിന്ന് ഇന്ത്യ പുറത്താകുകയായിരുന്നു.

2021ൽ മാത്രം 93,450 ഇന്ത്യക്കാരാണ് യുഎസിലെത്തിയത്. 2022ൽ എണ്ണം 127,010 ആയി. തെക്കേ അമെരിക്കയിൽ നിന്നും 99,030 പേർ മാത്രമാണ് യുഎസിലുള്ളത്.

ആഫ്രിക്കയിൽ നിന്ന് 89,570 പേരും യൂറോപ്പിൽ നിന്ന് 75,5‌610 പേരും യുഎസിലുണ്ട്. 2023ൽ 78,070 പേർ കൂടി ഇന്ത്യയിൽ നിന്ന് യുഎസിൽ എത്തിയതോടെ ഗ്രീൻ കാർഡിനുള്ള അർഹത നഷ്ടപ്പെട്ടു.

ചൈന, ദക്ഷിണ കൊറിയ, ക്യാനഡ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾക്കും ഗ്രീൻ കാർഡ് ലോട്ടറി നഷ്ടപ്പെട്ടിട്ടുണ്ട്.

പക്ഷേ എച്ച്-1ബി വർക്ക് വിസ ഉൾപ്പെടെയുള്ള മറ്റു മാർഗങ്ങൾ ഇന്ത്യക്കാർക്കു സ്വീകരിക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com