ഇന്ത്യൻ സൈനികർ മാലദ്വീപിൽ നിന്ന് പൂർണമായി പിൻവാങ്ങി

മേയ് 10നകം ഇന്ത്യ സൈനികരെ പിൻവലിക്കണമെന്നായിരുന്നു പ്രസിഡന്‍റ് മുഹമ്മദ് മുയ്‌സുവിന്‍റെ ആവശ്യം.
ഇന്ത്യൻ സൈനികർ മാലദ്വീപിൽ നിന്ന്  പൂർണമായി പിൻവാങ്ങി

മാലെ: മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികർ പൂർണമായി പിൻവാങ്ങി. ദ്വീപ് പ്രസിഡന്‍റിന്‍റെ ഓഫിസ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. മേയ് 10നകം ഇന്ത്യ സൈനികരെ പിൻവലിക്കണമെന്നായിരുന്നു പ്രസിഡന്‍റ് മുഹമ്മദ് മുയ്‌സുവിന്‍റെ ആവശ്യം. സൈന്യത്തെ പിൻവലിച്ച ഇന്ത്യ ദ്വീപിലെ വിമാനത്താവളങ്ങളിൽ സാങ്കേതിക വിദഗ്ധരായ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com