പശ്ചിമേഷ്യൻ സംഘർഷം: രാജ്യാന്തര വ്യോമഗതാഗതം സ്തംഭിച്ചു, 444 വിമാനങ്ങൾ റദ്ദാക്കിയേക്കും

സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഡിജിസിഎ പറയുന്നു.
international flights cancel amid Middle East crisis

പശ്ചിമേഷ്യൻ സംഘർഷം: രാജ്യാന്തര വ്യോമഗതാഗതം സ്തംഭിച്ചു, 444 വിമാനങ്ങൾ റദ്ദാക്കിയേക്കും

representative image
Updated on

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ 50 രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. ഞായറാഴ്ച മാത്രം 444 രാജ്യാന്തര സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ വ്യോമപാതകൾ അടച്ചതാണ് വ്യോമഗതാഗതത്തെ തകിടം മറിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഡിജിസിഎ പറയുന്നു.

നിലവിലെ സാഹചര്യത്തിൽ പശ്ചിമേഷൻ വ്യോമപാതയിലൂടെ കടന്നു പോകുന്ന രാജ്യാന്തര സർവീസുകൾ താത്കാലികമായി മാർച്ച് 2 വരെ നിർത്തി വയ്ക്കുമെന്ന് ഇൻഡിഗോ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രയേൽ-യുഎസ് ആക്രമണത്തിനു മറുപടിയായി ഇറാൻ ഗൾഫ് രാജ്യങ്ങൾ ആക്രമിക്കാൻ തുടങ്ങിയതോടെയാണ് വ്യോമഗതാഗതം സ്തംഭിച്ചത്. ദുബായിൽ അടക്കം സ്ഫോടനങ്ങൾ തുടരുകയാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ദുബായ്.

logo
Metro Vaartha
www.metrovaartha.com