

ഹോർമുസ് കടലിടുക്ക്.
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ. യുഎസ് വാഗ്ദാനങ്ങൾ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് കടലിടുക്ക് വീണ്ടും അടച്ചത്. ലെബനനിലെ പത്ത് ദിന വെടിനിർത്തൽ നിലവിൽ വന്നതിനു പിന്നാലെയാണ് കടലിടുക്ക് തുറന്നു കൊടുത്തത്. എന്നാൽ ഇറാന്‍റെ തുറമുഖങ്ങൾക്കു മേലുള്ള യുഎസ് ഉപരോധം നീക്കാത്തതിൽ പ്രതിഷേധിച്ച് ഇറാൻ വീണ്ടും കടലിടുക്ക് അടച്ചു.
നിലവിൽ ഇറാന്‍റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്‍റെ(ഐആർജിസി) നിയന്ത്രണത്തിലാണ് കടലിടുക്ക്. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതു വരെ കടലിടുക്ക് അടച്ചിടാനാണ് ഇറാന്‍റെ തീരുമാനം.
ആണവ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൂർണമായ ഉടമ്പടി ഉണ്ടാകാത്ത പക്ഷം ഇറാനു മേലുള്ള ഉപരോധം പിൻവലിക്കില്ലെന്നാണ് യുഎസ് നയം. ഉപരോധം തുടർന്നാൽ ഇറാൻ പാർലമെന്‍റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും വ്യക്തമാക്കി. തിങ്കളാഴ്ച ഇറാനും യുഎസും തമ്മിൽ ചർച്ച നടക്കുമെന്നും സൂചനകളുണ്ട്.