അബുദാബിയിൽ ഇറാന്‍റെ മിസൈൽ ആക്രമണം; ഇന്ത‍്യക്കാരനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു

ഇതോടെ ഇറാൻ ആക്രമണത്തെത്തുടർന്ന് യുഎഇയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി
iran missile attack at abudhabi update

അബുദാബിയിൽ മിസൈൽ ഇറാന്‍റെ മിസൈൽ ആക്രമണം; ഇന്ത‍്യക്കാരനടക്കം രണ്ട് പേർ മരിച്ചു

Updated on

അബുദാബി: അബുദാബിയിലെ സ്വയ്‌ഹാനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ ഒരു ഇന്ത‍്യക്കാരനും പാക്കിസ്ഥാൻ സ്വദേശിയും ഉൾപ്പെടുന്നു.

പരുക്കേറ്റ മൂന്നു പേരിൽ ഒരാൾ ഇന്ത‍്യക്കാരനും മറ്റുള്ളവർ ജോർദാൻ, യുഎഇ സ്വദേശികളാണ്.

യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര‍്യം സ്ഥിരീകരിച്ചത്. നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചതായാണ് വിവരം. ഇതോടെ ഇറാൻ ആക്രമണത്തെത്തുടർന്ന് യുഎഇയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി.

logo
Metro Vaartha
www.metrovaartha.com