പകരത്തിന് പകരം; യുഎസ് കപ്പലിനെ തകർത്തുവെന്ന് അവകാശപ്പെട്ട് ഇറാൻ സൈന്യം

ഹോർമുസ് കടലിടുക്കിൽ കൂടിയുള്ള കപ്പൽഗതാഗതം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാൻ പറയുന്നു.
Iran says attacked US tanker

പകരത്തിന് പകരം; യുഎസ് കപ്പലിനെ ആക്രമിച്ചു തകർത്തുവെന്ന് അവകാശപ്പെട്ട് ഇറാൻ സൈന്യം

Updated on

വാഷിങ്ടൺ: ഇറാൻ യുദ്ധക്കപ്പൽ മുക്കിയതിനു പകരമായി ഉത്തര പേർഷ്യൻ കടലിൽ യുഎസ് ടാങ്കറിനെ ആക്രമിച്ചതായി അവകാശപ്പെട്ട് ഇറാൻ സൈന്യം. യുഎസ് കപ്പൽ കത്തി നശിച്ചുവെന്നും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പറയുന്നു. ഇറാൻ കപ്പലിനെ ആക്രമിച്ചതിന് യുഎസ് പശ്ചാത്തപിക്കുമെന്നു ഇറാന്‍റെ വിദേശ കാര്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

ഹോർമുസ് കടലിടുക്കിൽ കൂടിയുള്ള കപ്പൽഗതാഗതം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാൻ പറയുന്നു. യുഎസ് മുങ്ങിക്കപ്പലുകൾ ഇറാനിയൻ യുദ്ധക്കപ്പലിനെ ആക്രമിച്ച് 24 മണിക്കൂറിനുള്ളിലാണ് യുഎസ് കപ്പലിനെ ആക്രമിച്ചതായി ഇറാൻ അവകാശപ്പെടുന്നത്.

ഇതോടെ പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായി. ‌യുഎസ്-ഇസ്രയേൽ സംയുക്താക്രമണം ആറാം ദിവസവും തുടരുകയാണ്.

logo
Metro Vaartha
www.metrovaartha.com