തങ്ങളെ ആക്രമിച്ചാൽ ഇസ്രയേലിന്‍റെ രഹസ്യ ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന് ഇറാൻ

ഇസ്രയേലിന്‍റെ ആണവ രഹസ്യങ്ങൾ ചോർത്തിയെന്ന് ഇറാന്‍
Ismail Khatib

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുടെ വിവരം അടങ്ങിയ രേഖകൾ ലഭിച്ചതായിമന്ത്രി ഇസ്മായിൽ ഖാത്തിബ്

Updated on

തെഹ്റാൻ: തങ്ങളെ ആക്രമിച്ചാൽ ഇസ്രയേലിന്‍റെ രഹസ്യ ആണവ കേന്ദ്രങ്ങൾ തകർക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ സുരക്ഷാകാര്യ സമിതിയായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ(എസ്.എൻ.എസ്.സി) രംഗത്ത്.

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുടെ വിവരം അടങ്ങിയ രേഖകൾ ലഭിച്ചതായി ഏതാനും ദിവസം മുമ്പ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ ചുമതലയിലുള്ള മന്ത്രി ഇസ്മായിൽ ഖാത്തിബ് പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് എസ്എൻഎസ് സിയുടെ മുന്നറിയിപ്പ് എന്നത് ശ്രദ്ധേയമാണ്. ഇറാന്‍റെ താൽപര്യത്തിന് വിരുദ്ധമായി ഇസ്രയേൽ സൈനിക നീക്കം നടത്തിയാൽ തിരിച്ചടിക്കാനുള്ള കേന്ദ്രങ്ങൾ മാസങ്ങൾ നീണ്ട രഹസ്യ ദൗത്യത്തിലൂടെ കണ്ടെത്തിയെന്ന് കൗൺസിൽ അവകാശപ്പെട്ടു. ഇറാന്‍റെ ആണവ കേന്ദ്രങ്ങളോ സൈനിക താവളങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമാക്കി ഇസ്രയേൽ ഏതെങ്കിലും തരത്തിൽ ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്നും എസ്എൻഎസ് സി വ്യക്തമാക്കി.

അതേ സമയം, ഇസ്രയേലിന്‍റെ കൈവശം ആണവായുധങ്ങളുണ്ടെന്ന് നിരവധി രാജ്യങ്ങൾ വിശ്വസിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം ഒരിക്കൽ പോലും അവർ സ്ഥിരീകരിക്കുയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com