യുദ്ധം നിർത്താൻ റെഡി, ആക്രമണം തുടർന്നാൽ ടെക് ഭീമന്മാരേ തകർക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്; പേടിപ്പിക്കേണ്ടെന്ന് ട്രംപ്

യുദ്ധം നിർത്താൻ സന്നദ്ധത പ്രകടിപ്പിച്ചതോടെ എണ്ണവില കുറഞ്ഞു
Iran warns of destroying tech giants if attacks continue; Trump says don't be scared

ആക്രമണം തുടർന്നാൽ ടെക് ഭീമന്മാരേ തകർക്കുമെന്ന് ഇറാന്‍റെ മുന്നറിയിപ്പ്; പേടിപ്പിക്കേണ്ടെന്ന് ട്രംപ്

Updated on

വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ച് ഇറാനിയൻ പ്രസിഡന്‍റ് പെസെഷ്കിയാൻ. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിലും ആക്രമണങ്ങൾ നിർത്താൻ തയ്യാറാണെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇരുനേതാക്കളും യുദ്ധം നിർത്താൻ സന്നദ്ധത പ്രകടിപ്പിച്ചതോടെ എണ്ണവില കുറഞ്ഞു.

കൂടാതെ അമെരിക്കൻ ഓഹരി വിപണിയിൽ ഉണർവ് രേഖപ്പെടുത്തി. എൻവിഡിയെ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് കമ്പനികൾ നേട്ടം തിരിച്ചുപിടിച്ചതും ഓഹരി വിപണിക്ക് ഗുണം ചെയ്തു.

അതേസമയം ഇനിയും ഇറാന്‍റെ നേതാക്കളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുന്നത് തുടർന്നാൽ യുഎസ് ടെക് ഭീമന്മാരായ ആപ്പിൾ, മെറ്റ, ഗൂഗിൾ എന്നിവരേ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.എച്ച്പി. ഐബിഎം, ഇന്‍റൽ, ടെസ്ല, എൻവിഡിയ, ഓറക്കിൾ, ജെപി മോർഗൻ, ബോയിങ്, സിസ്കോ തുടങ്ങിയവയും ഇറാന്‍റെ പട്ടികയിലുണ്ട്. ഇറാനെതിരായ യുദ്ധത്തിന് ഈ കമ്പനികളുടെ സാങ്കേതിക സഹായമുണ്ടെന്നാണ് ഇറാന്‍റെ വാദം. എന്നാൽ ഭീഷണി വേണ്ടെന്നും എന്തിനും സജ്ജമായി യുഎസ് സൈന്യം മേഖലയിൽ ഉണ്ടെന്ന് യുഎസ് തിരിച്ചടിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com