

ശുദ്ധീകരണ പ്ലാന്‍റിന് നേരേയുണ്ടായ ആക്രമണത്തിൽ മരിച്ചത് തമിഴ്നാട് സ്വദേശി; സ്ഥിരീകരിച്ച് കുവൈത്ത്
കുവൈത്ത്: കുവൈത്തിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്‍റിന് നേരേ ഇറാൻ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്ന് വിവരം. രാമനാഥപുരം കുളത്തൂർ സ്വദേശി സന്താന സെൽവം (40) ആണ് കൊല്ലപ്പെട്ടത്.
സ്വകാര്യ കമ്പനിയിലെ കരാർ ജീവനക്കാരനാണ് ഇദ്ദേഹം. പ്ലാന്‍റിന് നേരെ തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ആക്രമണമുണ്ടായത്. വൈദ്യുതി, കുടിവെള്ള പ്ലാന്‍റിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പ്ലാന്‍റിന് സാരമായ കേടുപാടുകളുണ്ടായി. മരണം കുവൈത്ത് സ്ഥിരീകരിച്ചു.