"ബിബിയെ ബ്ലോക്ക് ചെയ്ത് അത്താഴവും കഴിച്ച് നന്നായൊന്നുറ‌ങ്ങ്"; ട്രംപിനെ പരിഹസിച്ച് ഇറാനിയൻ എംബസി

ഇത് ലോകത്തിനു തന്നെ ഏറ്റവും മികച്ച ദിനമാണെന്ന ട്രംപിന്‍റെ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് പങ്കു വച്ചു കൊണ്ടാണ് ഇറാനിയൻ എംബസിയുടെ ട്രോൾ.
Iranian embassy trolled Donald trump
ഡോണൾഡ് ട്രംപ്File photo
Updated on

ടെഹ്റാൻ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് വീണ്ടും സിംബാബ്‌വേയിലെ ഇറാനിയൻ എംബസി. ഹോർമുസ് കടലിടുക്കു സംബന്ധിച്ച വിഷയത്തിലാണ് എക്സിലൂടെ ഇറാനിയൻ എംബസിയുടെ ട്രോൾ. ട്രൂത്ത് പ്ലാറ്റ്ഫോമിലൂടെ ഡോണൾഡ് ട്രംപ് നിരവധി പോസ്റ്റുകൾ പങ്കു വച്ചിരുന്നു. ഹോർമുസ് കടലിടുക്ക് ഇനിയൊരിക്കലും അടക്കില്ലെന്നായിരുന്നു ട്രംപിന്‍റെ വാദം.

എന്നാൽ തുറന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇറാൻ കടലിടുക്ക് അടച്ചു. ഇത് ലോകത്തിനു തന്നെ ഏറ്റവും മികച്ച ദിനമാണെന്ന ട്രംപിന്‍റെ പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് പങ്കു വച്ചു കൊണ്ടാണ് ഇറാനിയൻ എംബസിയുടെ ട്രോൾ.

വലിയ സന്തോഷത്തിലാണെന്ന് പുറത്തേക്ക് കാണിക്കാതിരിക്കാൻ ശ്രമിക്കുക, അൽപംഅന്തസു കാണിക്കുക, ഇറാൻ കടലിടുക്കിന്‍റെ പുതിയ നിയമ വ്യവസ്ഥയെക്കുറിച്ച് ഒരിക്കലും ചിന്തിക്കരുത്, ഞങ്ങൾ അത് പരിഹരിക്കും. ഫോൺ ഓഫ് ചെയ്ത് നന്നായി വിശ്രമിക്കുക, ഇനി പോസ്റ്റുകൾ ഒന്നും വേണ്ട, ബിബിയെ(ബെഞ്ചമിൻ നെതന്യാഹു) ഒരാഴ്ചത്തേക്ക് ബ്ലോക്ക് ചെയ്യുക.

ലഘുവായി അത്താഴം കഴിച്ച് നന്നായി ഉറങ്ങുക എന്നാണ് ഇംബസി എക്സിൽ കുറിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com