യുറേനിയം വിദേശത്തേക്ക് കടത്തുന്നത് തടഞ്ഞ് ഇറാൻ നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി

യുഎസുമായുള്ള സമാധാന ചർച്ചകളിൽ യുറേനിയം കൈമാറണമെന്ന യുഎസ് ഒത്തുതീർപ്പ് വ്യവസ്ഥകൾ ഇറാൻ പൂർണ്ണമായും തള്ളിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Iranian leader Ayatollah Mojtaba Khamenei has blocked the export of uranium abroad

ആയത്തുള്ള മൊജ്തബ ഖമേനി

Updated on

തെഹ്‌റാൻ : രാജ്യത്തിന്‍റെ പക്കലുള്ള യുറേനിയം ശേഖരം ഒരു കാരണവശാലും വിദേശത്തേക്ക് കടത്തരുതെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനി കർശന നിർദേശം നൽകി. യുഎസുമായുള്ള സമാധാന ചർച്ചകളിൽ യുറേനിയം കൈമാറണമെന്ന യുഎസ് ഒത്തുതീർപ്പ് വ്യവസ്ഥകൾ ഇറാൻ പൂർണ്ണമായും തള്ളിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറാനിൽ നിലവിലുള്ള അതീവ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ആണവ ശേഖരം രാജ്യത്തിന് പുറത്തേക്ക് മാറ്റുന്നത് യു.എസിന്‍റെയും ഇസ്രായേലിന്‍റെയും ഭാഗത്തുനിന്നുള്ള ഭാവി ആക്രമണങ്ങൾക്ക് വഴിവെക്കുമെന്നാണ് ഇറാന്‍റെ വിലയിരുത്തൽ.

വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ ഇറാന്‍റെ ഈ പുതിയ തീരുമാനം മേഖലയിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്.

logo
Metro Vaartha
www.metrovaartha.com